/sathyam/media/media_files/8miIk1ucGUZ4v0SvjjZK.jpg)
കോട്ടയം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും, ഇതുംസബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. ഇത്തവണ തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം വര്‍ധിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണു ബി.ജെ.പി. പ്രഫഷണലായും, സമയബന്ധിതമായും, വ്യവസ്ഥാപിതമായും കാര്യങ്ങള്‍ ചെയ്യണമെന്നാണു സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ താഴെ തട്ടില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
സാധാരണ രീതിക്കു വിരുദ്ധമായി, പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരു പുതിയ സംഘടനാ സംവിധാനം കൊണ്ടുവന്നിട്ടുള്ളത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സൂക്ഷ്മതല ആസൂത്രണത്തിന്റെ നേതൃത്വം നൽകും. തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നതിനായി ഓരോ വാര്‍ഡിലും അഞ്ച് അംഗ കോര്‍ ടീമുകള്‍ക്ക് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തുടനീളം 21,000-ത്തിലധികം വാര്‍ഡുകള്‍ സ്വന്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സജീവ പ്രവര്‍ത്തനത്തിലാണു ബിജെപി. എന്‍.എസ്.എസ്, ക്രിസ്ത്യന്‍ ശക്തികേന്ദ്രങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ഈഴവ, ഒബിസി, പട്ടികജാതി, ഗോത്ര വിഭാഗങ്ങള്‍ തുടങ്ങിയ സമുദായങ്ങളുടെ ഗണ്യമായ സാന്നിധ്യമുള്ള വാര്‍ഡുകളില്‍ കടന്നുചെന്നുമുള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി ആരംഭിച്ചു കഴിഞ്ഞു.
ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് മേഖലയിലേക്കു കടന്നുചെല്ലുകയും രണ്ടാം ഘട്ടത്തില്‍, സിപിഎമ്മിനു ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ അട്ടിമറി വജയവുമാണു ബി.ജെ.പി ലക്ഷ്യമിടുന്നത്. വീടുകള്‍ കയറിയുള്ള പ്രചാരണത്തിനും ബി.ജെ.പി വൈകാതെ തുടക്കമിടും. ബി.ജെ.പിയുടെ വികസന നേട്ടങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിപുലമായ തന്ത്രപരമായ ചട്ടക്കൂടിന് അന്തിമരൂപം നല്‍കുന്ന പ്രക്രിയയിലാണു പാര്‍ട്ടി. നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുക എന്നതാണു മുന്‍ഗണന. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം എന്നീ മൂന്നു നഗര കോര്‍പ്പറേഷനുകളില്‍ വിജയം ലക്ഷ്യമിടുന്നുണ്ട്.
സംസ്ഥാനത്തെ 19 പഞ്ചായത്തുകള്‍ പാലക്കാട്, പന്തളം എന്നീ രണ്ടു മുനിസിപ്പാലിറ്റികളും എന്‍.ഡി.എ ഭരിക്കുന്നവയാണ്. നിലവില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ വോട്ട് വിഹിതം 15% ആയിരുന്നു ഇത്തവണ ഇത്തവണ കുറഞ്ഞത് 20% ആക്കാനാകുമെന്നാണ് നേതൃത്വം ലക്ഷ്യമിടുന്നത്.