New Update
/sathyam/media/media_files/2025/02/22/JeLe2NJzYphk757MF7Jf.jpg)
തൃശ്ശൂര്‍: തൃശ്ശൂര്‍ കൊരട്ടി ചെറുവാളൂരില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. വൈക്കോല്‍ കൂന കയറ്റി പോയ വാഹനത്തിനാണ് തീ പിടിച്ചത്.
Advertisment
ഇട റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറുന്നിനിടെ ഇലക്ട്രിക് ലൈനില്‍ തട്ടി ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണം.
നാട്ടുകാരും ഫയര്‍ഫോഴ്‌സും കൃത്യസമയത്ത് ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചാലക്കുടിയില്‍ നിന്നും അഗ്‌നി രക്ഷാസംഘമെത്തിയാണ് തീ അണച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us