തെരുവുനായയെ പേടിച്ച് ഓടിക്കയറിയത് വൈദ്യുതി പോസ്റ്റില്‍. പൂച്ചയുടെ രക്ഷകനായി മീന്‍ വില്‍പനക്കാരന്‍

ഓടിച്ച് പിടിക്കാന്‍ നോക്കിയ തെരുവുനായയില്‍ നിന്ന് രക്ഷപ്പെടാനായി പൂച്ച ചാടിക്കയറിയത് ഇലക്ട്രിക് പോസ്റ്റില്‍. എന്നാല്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഏന്തി കയറിയെങ്കിലും പിന്നീടെന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി പൂച്ച. 

New Update
kseb-transformer-was-shot

കുമ്പള: ഓടിച്ച് പിടിക്കാന്‍ നോക്കിയ തെരുവുനായയില്‍ നിന്ന് രക്ഷപ്പെടാനായി പൂച്ച ചാടിക്കയറിയത് ഇലക്ട്രിക് പോസ്റ്റില്‍. എന്നാല്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഏന്തി കയറിയെങ്കിലും പിന്നീടെന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി പൂച്ച. 

Advertisment

എന്നാല്‍ പൂച്ചയ്ക്ക് രക്ഷകനായെത്തിയത് മീന്‍ വില്‍പനക്കാരനായിരുന്നു. കാസര്‍ഗോഡ് കുമ്പളയില്‍ വെള്ളിയാഴ്ച്ചയോടെയാണ് സംഭവം. കുമ്പള മീന്‍ മാര്‍ക്കറ്റില്‍ മീന്‍ വില്‍പനക്കാരനായ  ആരിഫ് കടവത്ത് എന്നയാളാണ് പൂച്ചയുടെ ജീവന്‍ രക്ഷിച്ചത്. 



ഷോക്കടിച്ച് പൂച്ചയുടെ ജീവന്‍ നഷ്ടപ്പെടുമെന്ന് തിരുച്ചറിഞ്ഞപ്പോഴാണ് തൊട്ടടുത്തുണ്ടായിരുന്ന മീന്‍വില്‍പനക്കാരന്‍ ഫ്യൂസൂരി വൈദ്യുതി ബന്ധം വിഛേദിച്ചത്. 

ഫ്യൂസൂരിയിട്ടും താഴേക്ക് വരാന്‍ കൂട്ടാക്കാത്ത പൂച്ചയെ സൂക്ഷിച്ച് നോക്കിയപ്പോഴാണ് കമ്പികളില്‍ കുരുങ്ങിയിരിക്കുന്നത് കണ്ടത്. ഇതിനു ശേഷം ഇലക്ട്രീഷ്യന്‍ കൂടിയായ ആരിഫ് തന്നെ വൈദ്യുതി പോസ്റ്റില്‍ കയറി പൂച്ചയെ രക്ഷിക്കുകയായിരുന്നു.