റോഡിലെ കുഴിയില്‍ വീണ് ആക്‌സില്‍ ഒടിഞ്ഞ് നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു. വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

നിയന്ത്രണം തെറ്റിയ ബസ് വൈദ്യുതി തൂണ്‍ ഇടിച്ച് തകര്‍ത്തു.  ബസ് സമീപത്തെ പാടത്തേക്ക് ചരിഞ്ഞു.

New Update
bus accident

ഹരിപ്പാട്: നിയന്ത്രണം തെറ്റിയ ബസ് വൈദ്യുതി തൂണ്‍ ഇടിച്ച് തകര്‍ത്തു.  ബസ് സമീപത്തെ പാടത്തേക്ക് ചരിഞ്ഞു. ആനാരി വടക്കേക്കരയിലെ  പായിപ്പാട് -കണ്ണഞ്ചേരി റോഡില്‍ ആനാരി ഗുരുമന്ദിരത്തിനു സമീപമാണ് സ്വകാര്യ ബസ് അപകടത്തില്‍ പെട്ടത്. 

Advertisment

തൃക്കുന്നപ്പുഴ - ആയാപറമ്പ് പാണ്ടി റൂട്ടില്‍ ഓടുന്ന അച്ചുമോന്‍ എന്ന  ബസ്സാണ് റോഡിലെ കുഴിയില്‍ വീണ് ആക്‌സില്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചത്. തുടന്ന് റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ തട്ടി നിന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത തൂണ്‍ ഒടിഞ്ഞു വീണെങ്കിലും ഉടന്‍ വൈദ്യുത ബന്ധം തനിയെ വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിഞ്ഞു പോയത്. 


രാവിലെ ആയതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബസ് സമീപത്തുള്ള കോതേരി പാടത്തേക്ക് മറിയുകയോ, വൈദ്യുത തൂണില്‍ ഇടിച്ച സമയത്ത് കമ്പികള്‍ പൊട്ടി വൈദ്യുതി പ്രവഹിക്കുകയോ ചെയ്തിരുന്നെങ്കില്‍  വന്‍ ദുരന്തമായി മാറുമായിരുന്നു. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

 

Advertisment