ആനയെ തുരത്താന്‍ സ്ഥാപിച്ച മതില്‍ ആനകള്‍ തകര്‍ത്തതോടെ ഭീതിയിലായി ചോക്കാട് നിവാസികള്‍.  വനംവകുപ്പ് നിര്‍മിച്ച ആനമതിലാണ് കാട്ടാനകള്‍ തകര്‍ത്തത്

ആനയെ തുരത്താന്‍ സ്ഥാപിച്ച മതില്‍ ആനകള്‍ തകര്‍ത്തതോടെ ഭീതിയിലായി ചോക്കാട് നിവാസികള്‍.

New Update
elephant attack111

മലപ്പുറം: ആനയെ തുരത്താന്‍ സ്ഥാപിച്ച മതില്‍ ആനകള്‍ തകര്‍ത്തതോടെ ഭീതിയിലായി ചോക്കാട് നിവാസികള്‍. ചോക്കാട് നാല്‍പ്പത് സെന്റ് ആദിവാസി നഗറില്‍ വനംവകുപ്പ് നിര്‍മിച്ച ആനമതിലലാണ് കാട്ടാനകള്‍ തകര്‍ത്തത്. ജനവാസ കേന്ദ്രത്തിലേക്ക് വനത്തില്‍നിന്ന് ആനകള്‍ കടന്നുവരുന്നത് തടയാന്‍ സ്ഥാപിച്ച മതിലാണ് തകര്‍ത്തത്. ഇതോടെ ആനപ്പേടിയിലാണ് ആദിവാസി കുടുംബങ്ങള്‍ കഴിയുന്നത്.

Advertisment


വനാതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന വീടുകളുടെ സംരക്ഷണത്തിനായി 20 വര്‍ഷം മുമ്പ് നിര്‍മിച്ച കരിങ്കല്‍ മതിലാണ് കാട്ടാനകള്‍ തകര്‍ത്തത്. മതിലില്ലാത്ത സ്ഥലങ്ങളില്‍ സോളാര്‍ വേലിയുണ്ട്. 


മതില്‍ തകര്‍ന്ന ഭാഗങ്ങളിലൂടെ കാട്ടാനക്കൂട്ടം എത്തുമോ എന്ന ഭയത്തിലാണ് പ്രദേശവാസികള്‍ ഇപ്പോള്‍ കഴിയുന്നത്. നൂറിലേറെ കുടുംബങ്ങളാണ് നാല്‍പ്പത് സെന്റ് നഗറിലുള്ളത്. 

 

Advertisment