/sathyam/media/media_files/2026/02/07/vishnu-ele-2026-02-07-21-45-17.jpg)
തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന വെള്ളത്തിൽ ചവിട്ടിതാഴ്ത്തി കൊന്ന സംഭവത്തിൽ മരിച്ച വിഷ്ണുവിന്റെ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നും അറിയിക്കണം.
സംഭവത്തിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ നടത്തുന്ന അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുള്ള വിവരങ്ങളും അറിയിക്കണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
മാർച്ച് 24 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗിൽ കൺസർവേറ്ററുടെ പ്രതിനിധി ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us