കാട്ടാനപ്പേടിയിൽ ആറളം. പത്തു വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് 15 പേർക്ക്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽപ്പെട്ടവർ. കൃഷി ചെയ്ത് ജീവിക്കാനായി സർക്കാർ നൽകിയ ഭൂമിയിൽ സമാധാനമായി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ കുടുംബങ്ങൾ. അനീഷിന്റെ വിയോഗം ഭരണകൂട അനാസ്ഥയെന്ന് ആരോപണം. പുനരധിവാസ മേഖല ഒരു 'മരണക്കെണി'യാകുമ്പോൾ

author-image
Arun N R
New Update
wildelephantattack-1772155447720-a1d6c104-c9d8-4add-9008-8d85e0f570ff-900x506

ഇ​രി​ട്ടി: ആറളം പുനരധിവാസ മേഖലയിൽ ഇന്ന് പുലർച്ചെ അനീഷ് എന്ന നാൽപ്പത്തിനാലുകാരൻ കാട്ടാനയുടെ അടിയേറ്റു മരിക്കുമ്പോൾ, അത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.

Advertisment

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഈ മണ്ണിൽ കാട്ടാനയാക്രമണത്തിൽ പൊലിഞ്ഞ പതിനഞ്ചാമത്തെ ജീവനാണിത്. 

അധികൃതരുടെ വാഗ്ദാനങ്ങൾക്കും പദ്ധതികൾക്കും ഇടയിലൂടെ ആനകൾ ജനവാസ മേഖലയിലേക്ക് കടന്നുവരുമ്പോൾ, ഓരോ മരണവും ഭരണകൂടത്തിന്റെ അനാസ്ഥയുടെ സാക്ഷ്യപത്രമായി മാറുകയാണ്.

കണ്ണൂരിൽ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു| Wild Elephant  Attack in Kannur 40-Year-Old Man Killed at Aralam Farm | കേരള വാർത്ത -  News18 Malayalam

തുടരുന്ന രക്തച്ചൊരിച്ചിൽ

ആറളത്തെ പുനരധിവാസ മേഖല ആനകളുടെ വിഹാരകേന്ദ്രമായി മാറിയിട്ട് വർഷങ്ങളായി. 2014 മുതൽ ഇന്നുവരെ 15 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. കൃഷി ചെയ്ത് ജീവിക്കാനായി സർക്കാർ നൽകിയ ഭൂമിയിൽ സമാധാനമായി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ കുടുംബങ്ങൾ.

കാട്ടാന ആക്രമണം; ആറളം പുനരധിവാസ മേഖലയില്‍ കാടുതെളിക്കല്‍ ആരംഭിച്ചു ​|  Elephant Attack

അനീഷ് പ്ലാവിൽ നിന്ന് ചക്ക തിന്നുകയായിരുന്ന മോഴയാനയുടെ മുന്നിൽ അപ്രതീക്ഷിതമായി അകപ്പെടുകയായിരുന്നു. ഭാര്യ രക്ഷപ്പെട്ടെങ്കിലും അനീഷിന് മരണം മുൻപിൽ കാണേണ്ടി വന്നു.

വിറക് ശേഖരിക്കാൻ പോയവരും, സ്വന്തം വീട്ടുമുറ്റത്ത് നിൽക്കുന്നവരും പോലും ഇവിടെ സുരക്ഷിതരല്ലെന്ന് മുൻപത്തെ 14 മരണങ്ങളും തെളിയിക്കുന്നു.

പാതിവഴിയിൽ നിലച്ച പദ്ധതികൾ

ഓരോ മരണം സംഭവിക്കുമ്പോഴും വനംവകുപ്പും സർക്കാരും വലിയ വാഗ്ദാനങ്ങൾ നൽകുമെങ്കിലും അതൊന്നും പ്രാവർത്തികമാകുന്നില്ല എന്നതാണ് വസ്തുത.

മേഖലയിൽ ആനമതിൽ നിർമ്മാണം പാതിവഴിയിൽ നിലച്ച മട്ടാണ്. ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതും സാങ്കേതിക തടസ്സങ്ങളുമാണ് കാരണമായി പറയുന്നത്.

Hartal Tomorrow Kerala,ആറളം കാട്ടാന ആക്രമണം: തിങ്കളാഴ്ച ഹർത്താൽ  പ്രഖ്യാപിച്ച് യുഡിഎഫ്, വനം വകുപ്പിനെതിരെ പ്രതിഷേധം - udf announces hartal  in aralam panchayath over wild ...

കാട്ടാനകളെ തടയാൻ റെയിൽ ഫെൻസിങ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഫയലുകളിൽ ഒതുങ്ങുന്നു. ആനകളുടെ സാന്നിധ്യം മുൻകൂട്ടി അറിയാനുള്ള സംവിധാനങ്ങൾ പല ബ്ലോക്കുകളിലും ഇപ്പോഴുമില്ല.

ഭീതിയുടെ നിഴലിൽ ബ്ലോക്കുകൾ

ബ്ലോക്ക് 10 ഉൾപ്പെടെയുള്ള പുനരധിവാസ മേഖലയിലെ കുടുംബങ്ങൾ ഇപ്പോൾ കടുത്ത ഭീതിയിലാണ്. ചക്കയും മാങ്ങയും പഴുക്കുന്ന സീസണായതോടെ കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ തമ്പടിക്കുകയാണ്.

ആറളം കാട്ടാന ആക്രമണം; ആനമതിൽ നിർമ്മാണം പെട്ടെന്ന് പൂർത്തിയാക്കാൻ  മന്ത്രിയുടെ നിർദേശം | Aaralam Wild Elephant Attack Minister S Instruction  To Complete Construction Of Elephant ...

സോളാർ വേലികൾ പലയിടത്തും തകർന്നു കിടക്കുന്നത് ആനകൾക്ക് സുഗമമായി കടന്നുവരാൻ വഴിയൊരുക്കുന്നു.

ജനരോഷം ശക്തമാകുന്നു

അനീഷിന്റെ മരണത്തോടെ ആറളം മേഖലയിൽ പ്രതിഷേധം കത്തുകയാണ്. വെറും ധനസഹായം കൊണ്ട് പ്രശ്നം തീരില്ലെന്നും, കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Advertisment