അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടുമടങ്ങവെ ദമ്പതികളെ കാട്ടാന ആക്രമിച്ചു; കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയ ഇരുവർക്കും പരിക്ക്

New Update
wild-elephant.jpg

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ ദമ്പതികളെ കാട്ടാന ആക്രമിച്ചു. തമിഴ്‌നാട് സ്വദേശികളെയാണ് കാട്ടാന ആക്രമിച്ചത്.

Advertisment

അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട ശേഷം വെറ്റിലപ്പാറയിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഷോളയാര്‍ വ്യൂ പോയിന്റില്‍ വച്ചായിരുന്നു ആക്രമണം.

ബൈക്കില്‍ എത്തിയ സുരേഷ്, സെല്‍വി എന്നിവരെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ബൈക്കിന്റെ പുറകിലിരുന്ന സെല്‍വിയ്ക്ക്(40) പരിക്കേറ്റു.

 

Advertisment