ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/Ug80n0V5TV1licMmcQKD.jpg)
കണ്ണൂര്‍: ആറളത്ത് വനം ഉദ്യോഗസ്ഥര്‍ക്കുനേരെ കാട്ടാന പാഞ്ഞടുത്തു. കാട്ടാനയും കുട്ടിയുമാണ് ഇരിട്ടി ഡപ്യൂട്ടി റേഞ്ചറും ജീവനക്കാരുമടങ്ങുന്ന സംഘത്തിനു നേരെ പാഞ്ഞടുത്തത്.
Advertisment
ഇന്നലെ വൈകിട്ട് ഫാമിലെ ആറാം ബ്ലോക്കില്‍ വച്ചായിരുന്നു സംഭവം. ഇരിട്ടി ഡപ്യൂട്ടി റേഞ്ചര്‍ കെ. ജിജില്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ അമല്‍, ഡ്രൈവര്‍ അഭിജിത് എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്.
കാട്ടാനയും കുട്ടിയും ജീപ്പിനുനേരെ വന്നപ്പോള്‍ ജീപ്പ് പുറകോട്ട് എടുക്കുകയും ഒച്ചവച്ചും മറ്റും കാട്ടാനയെയും കുട്ടിയെയും ഭയപ്പെടുത്തിയതോടെ ആന ദിശമാറി പോയതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്.