ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി(22) ആണ് മരിച്ചത്.
തേക്കിൻകൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആന അമറിനെ ആക്രമിച്ചത്. അമറിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരിക്കേറ്റു. സുഹൃത്ത് മൻസൂറിന്റെ കാലിനാണ് പരിക്കേറ്റത്. മൻസൂർ ചികിത്സയിലാണ്.
ഗുരുതരമായി പരിക്കേറ്റ അമർ ഇലാഹിയെ തൊടുപുഴ കാരിക്കോട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.