തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഉത്സവത്തിനിടയില്‍ ആനയിടഞ്ഞു. ഏഴ് പേര്‍ക്ക് പരിക്ക്

New Update
f

പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഉത്സവത്തിനിടയില്‍ ആനയിടഞ്ഞു. വേണാട്ടുമിറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. 

Advertisment

ഈ ആന ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ജയരാജനെ ആനെയും കുത്തി. ആനപ്പുറത്ത് ഉണ്ടായിരുന്ന കീഴ്ശാന്തിന്മാരടക്കം ഏഴ് പേര്‍ക്ക് നിസാര പരുക്ക് പറ്റി.

ക്ഷേത്രത്തില്‍ ഉത്സവവുമായി ബന്ധപ്പെട്ട് രണ്ട് ആനകളെയാണ് എഴുന്നള്ളിച്ചത്. ഇതില്‍ വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആന ആദ്യം ഇടഞ്ഞു.


ഒപ്പം ഉണ്ടായിരുന്ന ജയരാജ് എന്ന ആനയുടെ പിന്നില്‍ ഇടഞ്ഞ ആന കുത്തി. ഇതോടെ കുത്തുകൊണ്ട ജയരാജന്‍ എന്ന ആനയും വിരണ്ട ഓടി. ഇതോടെ ആളുകളും പരിഭ്രാന്തരായി ഓടി.


ആനയ്ക്ക് മുകളില്‍ രണ്ട് കീഴ്ശാന്തിമാരും ഉണ്ടായിരുന്നു. ഇവരടക്കം 7 പേര്‍ക്കാണ് നിസാര പരിക്കേറ്റത്. പരിക്കേറ്റവരില്‍ ക്ഷേത്ര പരിസരത്ത് കച്ചവടത്തിന് എത്തിയവരും ഉള്‍പ്പെടുന്നു. 

ആന ഇടഞ്ഞ് ഉടന്‍തന്നെ ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്ന ആളുകളെല്ലാം പുറത്തിറക്കി ഗേറ്റ് അടച്ചു. പിന്നീട് രണ്ട് ആനകളെയും തളച്ചതോടെ സ്ഥിതിഗതികള്‍ ശാന്തമായി.

Advertisment