കാട്ടാന മകനു നേരെ പാഞ്ഞടുക്കുന്നതു കണ്ടു രക്ഷിക്കാന്‍ എത്തിയ പിതാവിനെ ആന ചവിട്ടിക്കൊന്നു. പെരുവന്താനം മതംബയില്‍ കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി. പെരുവന്താനം മതംബ ജനവാസമേഖലയില്‍ കാട്ടുപോത്തും കാട്ടാനയും സ്ഥിരമെന്നു നാട്ടുകാര്‍

New Update
Elephant25112022

മുണ്ടക്കയം: കാട്ടാന മകനു നേരെ പാഞ്ഞടുക്കുന്നതു കണ്ടു രക്ഷിക്കാന്‍ എത്തിയ പിതാവിനെ കാട്ടനാ ചവിട്ടിക്കൊന്നു. പെരുവന്താനം മതംബയില്‍ ടാപ്പിങ് തൊഴിലാളിക്ക് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. 

Advertisment

കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമന്‍ ആണു മരിച്ചത്. ടാപ്പിങ് തൊഴിലിനായി ആണു പുരുഷോത്തമനും മകനും രാവിലെ മതംബയിലെ റബര്‍ തോട്ടത്തില്‍ എത്തുന്നത്. 


രണ്ടുപേരും ഒരു തോട്ടത്തില്‍ ആണ് ടാപ്പിങ് ചെയ്യുന്നത്, തുടര്‍ന്ന് റബര്‍ തോട്ടത്തില്‍എത്തിയ കാട്ടാന ആദ്യം കാട്ടാന പാഞ്ഞെടുത്തത് മകന്റെ നേരെ, മകന്റെ നിലവിളി കേട്ട് ഓടി എത്തിയ അച്ഛനെ കാട്ടാന ആക്രമിക്കുകയിരുന്നു. 


പരുക്കേറ്റ പുരുഷോത്തനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി.

പെരുവന്താനം മതംബ ജനവാസമേഖലയില്‍ കാട്ടുപോത്തും കാട്ടാനയും കാരണം പേടിച്ചു പുറത്തിറങ്ങാന്‍ പോലും ഭയമാണെന്നു നാട്ടുകാര്‍ പറയുന്നു. കാട്ടാന ആക്രമണത്തില്‍ കടന്നു പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നു ഉയരുന്നത്.

Advertisment