New Update
/sathyam/media/media_files/2025/07/29/elephant25112022-2025-07-29-14-46-12.jpg)
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനക്കൂട്ടത്തെ കാടുകളിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിനിടെ റാപ്പിഡ് റെസ്പോൺസ് ടീമിന് നേരെ കാട്ടാന ആക്രമണം.
Advertisment
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷോളയാർ അട്ടപ്പാടി മേഖലയിൽ ഉണ്ടായിരുന്ന കാട്ടാനക്കൂട്ടത്തെ കാടുകളിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം.
ഒരു ഒറ്റയാനാണ് സംഘത്തിന്റെ വാഹനത്തിന് നേരെ പാഞ്ഞടുത്തത്. ആക്രമണത്തിൽ ആർക്കും പരിക്കില്ലെങ്കിലും ജീപ്പിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. പിന്നീട് ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് കാട്ടാനയെ തുരത്തിയത്.