തൃശൂര്‍: മസ്തകത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് ചികിത്സ നല്കി വിട്ടയ ആനയുടെ തുടര്‍ ചികിത്സ ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസറുടെ നിര്‍ദേശം ലഭിക്കുന്ന മുറക്ക് നടത്തുമെന്ന് വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍ ലക്ഷ്മി പറഞ്ഞു.
ജനുവരി 24നാണ് ആനയെ മയക്കുവെടി വെച്ച് ചികിത്സ നല്കിയത്. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും ഡിഎഫ്ഒ പറഞ്ഞു
ആനയ്ക്ക് തീറ്റയെടുക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടില്ല. എന്നാല്‍ അനയുടെ മുറിവില്‍ പുഴുവരിക്കുന്നവെന്ന വാര്‍ത്ത പടര്‍ന്ന സാഹചര്യത്തില്‍ ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. വിനോയിയെ അറിയിക്കുകയും ഡോക്ടറുടെ സംഘം നിരീക്ഷണം നടത്തുകയും ചെയ്തിട്ടുണ്ട്.
ആനയക്ക് തുടര്‍ ചരിചരണം എങ്ങനെയാണ് ഏര്‍പ്പെടുത്തേണ്ടതെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇവരുടെ നിര്‍ദേശം ലഭിക്കുന്നതോടെ അക്കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഡിഎഫ്ഒ അറിയിച്ചു.