വയനാട് പുൽപ്പള്ളിയിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

New Update
s

വയനാട്: പുൽപ്പള്ളിയിൽ കാട്ടാന ചരിഞ്ഞു. മടാപറമ്പ് – കല്ലുവയൽ ഭാഗത്ത് ഗുരുതര പരുക്കുകളോടെ കണ്ടെത്തിയ കാട്ടാനയാണ് ചരിഞ്ഞത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ആന ചരിഞ്ഞത്.

Advertisment

ഈ മാസം 21-നാണ് കാലിനും ശരീരത്തിലും ഗുരുതര പരുക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സർജന്റെ പരിശോധനയിൽ ആനക്ക് ചികിത്സ അസാധ്യമാണെന്നു ബോധ്യപ്പെട്ടിരുന്നു. 35 വയസിലധികം പ്രായമുള്ള കൊമ്പന്റെ ഇടതു മുൻകാലിലെ പരുക്ക് അതീവ ഗുരുതരമായത് ആയിരുന്നു.

കല്ലുവയൽ തടാക കരയിൽ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന നിലയുറപ്പിച്ചിരുന്നത്. മറ്റൊരു ആനയുമായി ഉണ്ടായ ഏറ്റുമുട്ടൽ കാരണമാകാം അനയ്ക്ക് പരുക്ക് പറ്റിയതെന്നാണ് പ്രാഥമിക നി​ഗമനം. തടാക കരയിൽ നിലയുറപ്പിച്ചിരുന്ന ആനയെ വനം വകുപ്പ് വെറ്റിനറി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

മുൻ കാലിൽ പരുക്കേറ്റതിനാൽ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ചരിഞ്ഞ കാട്ടാനയെ ശനിയാഴ്ച വെറ്റിനറി സർജന്മാരുടെ മേൽനോട്ടത്തിൽ പോസ്റ്റുമോർട്ടം ചെയ്യും.

Advertisment