ഗുരുവായൂര്‍ ആനയോട്ടം മാര്‍ച്ച് 10ന്. ആനകളും ഭക്തരും തമ്മില്‍ നിശ്ചിതമായ അകലം പാലിച്ച് ആനയോട്ട ചടങ്ങ് നടത്താന്‍ ഉന്നത തലയോഗം തീരുമാനിച്ചു

പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം മാര്‍ച്ച് 10ന്.  ആനകളും ഭക്തരും തമ്മില്‍ നിശ്ചിതമായ അകലം പാലിച്ച് ആനയോട്ട ചടങ്ങ് നടത്താന്‍ ഉന്നത തലയോഗം തീരുമാനിച്ചു. 

New Update
elephant 1111

തൃശൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം മാര്‍ച്ച് 10ന്.  ആനകളും ഭക്തരും തമ്മില്‍ നിശ്ചിതമായ അകലം പാലിച്ച് ആനയോട്ട ചടങ്ങ് നടത്താന്‍ ഉന്നത തലയോഗം തീരുമാനിച്ചു. 

Advertisment

ആന ചികിത്സ വിദഗ്ധ സമിതി കണ്ടെത്തിയ 10 ആനകളില്‍ നിന്ന് മുന്‍ നിരയില്‍ ഓടാനുള്ള അഞ്ച് ആനകളെ മാര്‍ച്ച് 9ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആനകള്‍ തുടരെ ഇടയുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. മദപ്പാട് അടുത്തുവരുന്ന ആനകളെയും ആക്രമണ സ്വഭാവമുള്ള ആനകളെയും ചടങ്ങില്‍ പങ്കെടുപ്പിക്കില്ല.


ചടങ്ങില്‍ പങ്കെടുക്കാനുള്ള ആനകളെ ഉച്ചക്ക് രണ്ട് മണിയോടെ മഞ്ജുളാല്‍ പരിസരത്ത് എത്തിക്കും. ക്ഷേത്രത്തില്‍ നാഴികമണി മൂന്ന് അടിക്കുന്നതോടെ പാപ്പാന്മാര്‍ ക്ഷേത്രത്തില്‍ നിന്ന് ഓടിയെത്തി മഞ്ജുളാലിന് മുന്നില്‍ അണിനിരത്തിയ ആനകളെ മണി അണിയിക്കും. മാരാര്‍ ശംഖ് മുഴക്കുന്നതോടെ ആനകള്‍ ഓടാന്‍ തുടങ്ങും. ആദ്യം ക്ഷേത്ര ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ആനയോട്ടത്തിന് അവസാനമാവുക. 

 

Advertisment