/sathyam/media/media_files/2025/12/21/untitled-2025-12-21-12-39-10.jpg)
പാലക്കാട്: എലപ്പുള്ളി ബ്രൂവറി വിധി നീതിയുടെ വിജയമാണെന്ന് ഉദ്ഘോഷിച്ചും ബ്രൂവറിയെ പൂർണ്ണമായും വിലക്കുന്നത് വരേയ്ക്കും തുടർസമരം പ്രഖ്യാപിച്ചും കേരള മദ്യ നിരോധന സമിതി പാലക്കാട് അഞ്ചു വിളക്കിൽ മദ്യ വിരുദ്ധ ജില്ലാ പൊതുയോഗവും പ്രകടനവും നടത്തി.
പ്രദേശവാസികളുടെ ആശങ്ക തുടർന്നും ഉൾക്കൊണ്ട് വേണ്ടി വന്നാൽ സുപ്രീം കോടതി വരെ പോരാട്ടം തുടരാനും യോഗം തീരുമാനിച്ചു.
എലപ്പുള്ളിയിൽ ബ്രൂവറിയുമായി മുന്നോട്ടു പോകാനുള്ള തീരുമാനം സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം ബഹുജന സമരം ശക്തമാക്കുമെന്നും യോഗം പ്രഖ്യാപിച്ചു. കേരള മദ്യ നിരോധന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് ബാലൻ തൃത്താല അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് വിളയോടി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൺവീനർ പി.വി. സഹദേവൻ , ജില്ലാ ഭാരവാഹികളായ ടി.എൻ ചന്ദ്രൻ , അക്ബർ ബാദുഷ. എച്ച്,കാദർ മൊയ്തീൻ . കെ,സുഭാഷ് കുമാർ, എം., കനകൻ പാടത്ത് വീട്, ശാന്തി നടരാജൻ, എം , സന്തോഷ് മലമ്പുഴ, സിദ്ധാർത്ഥൻ. പി.,പ്രവർത്തക സമിതി ഭാരവാഹികളായ പിരായിരി സെയ്ത് മുഹമ്മദ് , അമ്പലക്കാട് വിജയൻ , ടി.പി. കനകദാസ്, ഗോപാലൻ മലമ്പുഴ , എസ്. സഹാബുദ്ദീൻ,കെ.ടി. പുഷ്പവല്ലി നമ്പ്യാർ, മല്ലിക കൃഷ്ണൻ , തങ്കം . ടി എച്ച് ., തുടങ്ങിയവർ പ്രസംഗിച്ചു.. മലയാള സിനിമയിലെ മഹാ പ്രതിഭ ശ്രീനിവാസൻ്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us