ക​ട​മ​ക്കു​ടി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ എ​ല്‍​സി ജോ​ര്‍​ജിന് തിരിച്ചടി. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ ഹർജി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

New Update
hc Untitledtrmp

കൊ​ച്ചി: ക​ട​മ​ക്കു​ടി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്‍​സി ജോ​ര്‍​ജി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

Advertisment

ക​ട​മ​ക്കു​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​യി യു​ഡി​എ​ഫ് എ​ല്‍​സി​യെ നി​ശ്ച​യി​ക്കു​ക​യും പ​ത്രി​ക ന​ല്‍​കു​ക​യും ചെ​യ്‌​തെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്‍​സി ജോ​ര്‍​ജി​ന്‍റെ പ​ത്രി​ക ത​ള്ളി​യി​രു​ന്നു.

ഇ​തി​നെ​തി​രെ​യാ​ണ് ഇ​വ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച സ്ഥി​തി​ക്ക് ഹ​ര്‍​ജി അ​നു​വ​ദി​ക്കാ​നാ​കി​ല്ല എ​ന്നാ​ണ് ഇ​പ്പോ​ള്‍ ഹൈ​ക്കോ​ട​തി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന നി​ല​പാ​ട്.

എ​ല്‍​സി​ക്ക് ബ​ന്ധ​പ്പെ​ട്ട തി​ര​ഞ്ഞെ​ടു​പ്പ് ട്രൈ​ബ്യൂ​ണി​നെ സ​മീ​പി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശ​വും ഇ​പ്പോ​ള്‍ ഹൈ​ക്കോ​ട​തി മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. എ​ല്‍​സി ജോ​ര്‍​ജി​ന് മ​ത്സ​രി​ക്കാ​നാ​കാ​ത്ത സ്ഥി​തി​ക്ക് ക​ട​മ​ക്കു​ടി​യി​ല്‍ നി​ല​വി​ല്‍ യു​ഡി​എ​ഫി​ന് സ്ഥാ​നാ​ര്‍​ഥി​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

നി​ല​വി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് എ​ല്‍​സി ജോ​ര്‍​ജ്. ഡി​വി​ഷ​ന് പു​റ​ത്തു​ള്ള മൂ​ന്നു​പേ​രാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ ഒ​പ്പി​ട്ട​തെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്‍​സി ജോ​ര്‍​ജി​ന്‍റെ പ​ത്രി​ക ത​ള്ളി​യ​ത്.

അ​പാ​ക​ത​ക​ളെ​ല്ലാം പ​രി​ഹ​രി​ച്ച് എ​ല്‍​സി വീ​ണ്ടും പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യ ഘ​ട്ട​ത്തി​ല്‍ സ​മ​യം ക​ഴി​ഞ്ഞു എ​ന്ന് പ​റ​ഞ്ഞ് എ​ല്‍​സി​യെ മ​ട​ക്കി​യ​യ​ച്ചി​രു​ന്നു.

Advertisment