/sathyam/media/media_files/2025/12/13/em-augusthy-2025-12-13-14-02-32.jpg)
ഇടുക്കി: ഒരു കാലത്ത് ഇടുക്കി രാഷ്ട്രീയത്തില്‍ മള്‍ട്ടിപ്പിള്‍ അധികാര പദവികള്‍ ഒന്നിച്ച് വഹിച്ച് നിര്‍ണായക ശക്തിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് 'ജനഹിതം' മനസിലാക്കി ഒടുവില്‍ പടിയിറങ്ങുന്നു.
ഏറ്റവും ഒടുവില്‍ സ്വന്തം ജനകീയത മാറ്റുരയ്ക്കാനുള്ള ആഗസ്തിയുടെ പരീക്ഷണമാണ് കട്ടപ്പന നഗരസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്.
നഗരസഭയിലേയ്ക്ക് മല്‍സരിച്ച ആഗസ്തിയ്ക്ക് ഒടുവില്‍ 59 വോട്ടുകളുടെ 'ഭൂരിപക്ഷത്തില്‍' നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. നഗരസഭ യുഡിഎഫ് തൂത്തുവാരിയിട്ടും ആഗസ്തിയ്ക്ക് തോല്‍ക്കേണ്ടി വന്നത് കൃത്യമായ ജനവിധിയായി.
ഇതോടെ അല്പം മുന്‍പ് പുറത്തിറക്കിയ പ്രസ്താവനയോടെ സജീവ മുഖ്യധാരാ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആഗസ്തി.
ഇനി സജീവ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സമയമായതായി ബോധ്യമായെന്ന് ആഗസ്തി പറഞ്ഞിരിക്കുന്നു.
"ഇതുവരെ ഒപ്പം നിന്നവര്‍ക്ക് നന്ദി, ആരെയെങ്കിലും ഇക്കാലയളവിനുള്ളില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇനിയും കോണ്‍ഗ്രസുകാരനായി ജീവിക്കും. വിദിയിലുണ്ടാകില്ല, പ്രസംഗിക്കാനുമില്ല. സദസിലുണ്ടാകും" - ആഗസ്തി പറഞ്ഞു.
ഇതോടെ ഒരു പരിധിവരെ ഇടുക്കിയിലെ കോണ്‍ഗ്രസിന്‍റെ 'ശാപമായിരുന്ന' ഇടുക്കിയിലെ നാലഞ്ച് നേതാക്കളിലൊരാളാണ് പടിയിറങ്ങിയിരിക്കുന്നത്; അല്ലെങ്കില്‍ കട്ടപ്പനക്കാര്‍ അദ്ദേഹത്തെ വീട്ടില്‍ കയറ്റി എന്നു പറയുന്നതാകും ശരി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us