ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/2025/01/25/AXVtQSlvhzGSvGEyGoDA.jpg)
തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ റിലീസ് കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ. തിയറ്ററുകളിൽ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.
Advertisment
തിരുവനന്തപുരം നഗരത്തില്‍ മാത്രം 150 പൊലീസിനെ വിന്യസിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
ചിത്രം റിലീസ് ചെയ്യുന്ന കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാന്‍ അതത് മേഖലകളിലെ സ്റ്റേഷന്‍ ചുമതലയുള്ള ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ആരാധകരുടെ ആഹ്ലാദം അതിരുകവിയാത്ത തരത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളും അപകടങ്ങളും ഉണ്ടാകാതെ നിരീക്ഷിക്കാനാണ് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിരിക്കുന്നത്.