/sathyam/media/media_files/2025/11/17/sabarimala-2025-11-17-17-47-12.jpg)
പത്തനംതിട്ട: ശബരിമല തീർഥാടനത്തിനായി എത്തുന്നവര്‍ക്ക് അ​പ​ക​ട​മോ, വാ​ഹ​ന​ത്തി​ന് എ​ന്തെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യോ മ​റ്റെ​ന്തെ​ങ്കി​ലും അ​ടി​യ​ന്തര സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യോ ചെ​യ്താ​ൽ നി​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​ന് എം​വി​ഡി ഉ​ണ്ടാ​കും.
24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​ബ​രി​മ​ല സേ​ഫ് സോ​ൺ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ലേ​ക്ക് വി​ളി​ക്കാം. ഇ​ല​വു​ങ്ക​ൽ, എ​രു​മേ​ലി, കു​ട്ടി​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​വി​ഡി ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ൽനി​ന്ന് ഏ​തു സ​മ​യ​ത്തും അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​കും.
എ​ല്ലാ പ്ര​ധാ​ന വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ​യും ബ്രേ​ക്ക്ഡൗ​ൺ അ​സി​സ്റ്റ​ൻ​സ്, ക്രെ​യി​ൻ റി​ക്ക​വ​റി, ആം​ബു​ല​ൻ​സ് എ​ന്നീ സ​ഹാ​യ​ങ്ങ​ൾ എ​പ്പോ​ഴും ല​ഭ്യ​മാ​കും.
ഈ ​തീ​ർ​ഥാ​ട​ന​കാ​ലം സു​ഗ​മ​വും അ​പ​ക​ട​ര​ഹി​ത​വു​മാ​ക്കാ​ൻ ന​മു​ക്ക് ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാം. അ​പ​ക​ട​ര​ഹി​ത​മാ​യ ഒ​രു തീ​ർ​ത്ഥാ​ട​ന​കാ​ലം ന​മു​ക്ക് ഒ​രു​ക്കാം.
ശ​ബ​രി​മ​ല സേ​ഫ് സോ​ൺ ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റു​ക​ൾ: ഇ​ല​വു​ങ്ക​ൽ : 9400044991, 9562318181, എ​രു​മേ​ലി: 9496367974, 8547639173, കു​ട്ടി​ക്കാ​നം: 9446037100, 8547639176.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us