Advertisment

സ്ട്രെസ് മൂലമുണ്ടാകുന്ന തളര്‍ച്ച മറികടക്കാൻ സഹായിക്കുന്ന പാനീയങ്ങള്‍ പരിചയപ്പെടാം

നേന്ത്രപ്പഴവും ചീരയും അല്‍പം പിങ്ക് സാള്‍ട്ടും ആവശ്യമെങ്കില്‍ അല്‍പം തേനും വെള്ളവും ചേര്‍ത്ത് ബ്ലെൻഡ് ചെയ്താണ് ഈ കോക്ക്‍ടെയിലുണ്ടാക്കേണ്ടത്. വളരെ പോഷകപ്രദമാണ് ഈ പാനീയം. മധുരത്തിന് തേൻ പോര എങ്കില്‍ ഈന്തപ്പഴം ചേര്‍ക്കാവുന്നതാണ്.

New Update
hgcuhik

കഴിക്കുന്ന ഭക്ഷണങ്ങളിലെ പോരായ്മ കൊണ്ടും സ്ട്രെസ് കൊണ്ടുമെല്ലാം തളര്‍ച്ച നേരിടാം. ഇതില്‍ തന്നെ ഏറ്റവുമധികം പേര്‍ നേരിടുന്നത് സ്ട്രെസ് മൂലമുണ്ടാകുന്ന തളര്‍ച്ച തന്നെയെന്ന് നിസംശയം പറയാം. ഈ തളര്‍ച്ചയെ പെട്ടെന്നുതന്നെ മറികടക്കാൻ സഹായിക്കുന്ന പാനീയങ്ങളെ പരിചയപ്പെടാം.

Advertisment

'ബനാന- സ്പിനാഷ് കോക്ക്‍ടെയില്‍' ആണ് ഇതിലൊരു പാനീയം. ബനാന അഥവാ നേന്ത്രപ്പഴം പെട്ടെന്ന് തന്നെ നമ്മുടെ മാനസികാവസ്ഥയെ പോസിറ്റീവായി സ്വാധീനിക്കാൻ കഴിവുള്ളൊരു വിഭവമാണ്. ലളിതമായി പറഞ്ഞാല്‍ നമുക്ക് സന്തോഷം നല്‍കുന്നൊരു ഭക്ഷണം. 

സ്പിനാഷ്- അല്ലെങ്കില്‍ നമ്മുടെ നാടൻ ചീര ആയാലും മതി. ഇതും ഇപ്പറഞ്ഞതുപോലെ നമ്മുടെ ആരോഗ്യാവസ്ഥയെ എളുപ്പത്തില്‍ മെച്ചപ്പെടുത്താൻ സാധിക്കുന്നൊരു വിഭവമാണ്. 

നേന്ത്രപ്പഴവും ചീരയും അല്‍പം പിങ്ക് സാള്‍ട്ടും ആവശ്യമെങ്കില്‍ അല്‍പം തേനും വെള്ളവും ചേര്‍ത്ത് ബ്ലെൻഡ് ചെയ്താണ് ഈ കോക്ക്‍ടെയിലുണ്ടാക്കേണ്ടത്. വളരെ പോഷകപ്രദമാണ് ഈ പാനീയം. മധുരത്തിന് തേൻ പോര എങ്കില്‍ ഈന്തപ്പഴം ചേര്‍ക്കാവുന്നതാണ്.

#energy-cocktails-overcome-fatigue
Advertisment