വിഷു ആഘോഷം ഹൃദ്യമായ അനുഭവമാക്കി, ഒത്തുചേരലിൻ്റെ പ്രമേയം അതിമനോഹരമായി അവതരിപ്പിച്ച ''എംജിയുടെ കൈനീട്ടം'' എന്ന സംഗീതം ആല്‍ബം പ്രേക്ഷകരിലും ശ്രദ്ധേയമായി മാറുകയാണ്.
Advertisment
മലയാളികളുടെ പ്രിയ ഗായകൻ എം.ജി ശ്രീകുമാറിനൊപ്പം സോഷ്യൽ മീഡിയയിലൂടെ പ്രമുഖനായ താരം നജുമുദ്ധീൻ, ചലച്ചിത്ര താരം നീരജ ദാസ് എന്നിവരും വീഡിയോ ഗാനത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
ഇവരെ കൂടാതെ ഹരി നമ്പൂതിരി, രാധിക, ബേബി അമ്പാടി, ബേബി കാശി,മുഹമ്മദ് ഫർഹാൻ,മുഹമ്മദ് ഫൈസാൻ, ഫിദ ഫാസിൻ, എമിൽ,സിസ്സി മോൾ തുടങ്ങിയവരും ആൽബത്തിലുണ്ട്.
സംഗീത് ശ്രീകണ്ഠൻ ആണ് ആൽബത്തിൻ്റെ തിരക്കഥ,സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. തീയേറ്റർ സ്റ്റോറിസിൻ്റെ ബാനറിൽ നിർമ്മിച്ച ഗാനത്തിന് സംഗീതസംവിധായകൻ ശ്യാം പ്രസദിന്‍റെ ശുദ്ധ സംഗീതം തന്നെയാണ് പ്രധാന ആകര്‍ഷണം. ഒപ്പം അഡ്വ അനിൽകുമാറിൻ്റെ ലളിതമായ രചനയും.
ഡി.ഓ.പി: ബിമൽ കുമാർ,ക്രിയേറ്റീവ് ഹെഡ്: സതീഷ് തൻവി, എഡിറ്റർ: അരവിന്ദ് വാസുദേവ്,അസോ. ഡയറക്ടർ: അഖിൽ രാജ്, ആർട്ട്: ശ്യാം ലീല, മേക്കപ്പ്: മിഥുൻ, അനു, ഡിജിറ്റൽ മാർക്കറ്റിംഗ്: മാറ്റിനി പ്രൈം, ഡിസൈൻ: ശിഷ്യൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.