എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി;  ക്ലീന്‍ ചിറ്റ് ലഭിച്ചതിനു പിന്നാലെ നിവിൻ പോളി

author-image
ഫിലിം ഡസ്ക്
New Update
nivin pauly real

കൊച്ചി:  അവസരം വാ​ഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ക്ലീന്‍ ചിറ്റ് ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി.

Advertisment

'എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി' നിവിൻ പോളി ഫേസ്‌ബുക്കിൽ കുറിച്ചു.

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം നവംബറിൽ വിദേശത്തുവെച്ച് നിവിൻപോളി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് കാണിച്ച് നേര്യമം​ഗലം സ്വദേശിനിയാണ് പരാതി നൽകിയത്. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം നടനെതിരെ കേസെടുക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന് യുവതി മൊഴി നൽകുകയും ചെയ്തു.

Advertisment