ഇന്‍ഷുറന്‍സ് തുക ചോദിച്ചിട്ടില്ല, പണമല്ല ഞങ്ങളുടെ ലക്ഷ്യം, വ്യാജ പരാതി കൊടുത്തതിനാണ് കേസ്, ബാലയ്ക്കെതിരെ മുൻ ഭാര്യ അമൃത സുരേഷ്

author-image
ഫിലിം ഡസ്ക്
New Update
bala and amritha

നടന്‍ ബാലയ്‌ക്കെതിരെ മുന്‍ ഭാര്യ അമൃത സുരേഷ് പരാതിയുമായി ബന്ധപ്പെട്ടത്. തങ്ങളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കരാറിലെ രേഖകളില്‍ ബാല കൃത്രിമത്വം കാണിച്ചുവെന്നാണ് അമൃത സുരേഷ് ആരോപിച്ചത്. തന്റെ ഒപ്പ് വ്യാജമായി ഇട്ടുവെന്നും കോടതിയേയും മകളേയും ബാല വഞ്ചിച്ചുവെന്നും അമൃത സുരേഷ് ആരോപിച്ചിരുന്നു. 

Advertisment

ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി അമൃത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ''ഇന്‍ഷുറന്‍സ് തുക ഞാന്‍ ചോദിച്ചിട്ടില്ല, ഈ കേസ് ഡോക്യുമെന്റ് ഫോര്‍ജറി ( വ്യാജ രേഖകള്‍), എന്റെ വ്യാജ ഒപ്പിട്ട് കോടതി രേഖകളില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായതാണ്. പണം വേണമെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കാര്യങ്ങളെ പിആര്‍ വര്‍ക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരെയുള്ള ഈ സൈബര്‍ ആക്രമണം നിര്‍ത്തുക. വിലകുറഞ്ഞ ഈ പിആര്‍ ഗെയിമുകള്‍ നിര്‍ത്തുക'' എന്നാണ് അമൃതയുടെ കുറിപ്പ്. തന്റെ പ്രസ്താവനയും അമൃത പങ്കുവച്ചിട്ടുണ്ട്.


അമൃതയുടെ പ്രസ്താവന

''കഴിഞ്ഞ രണ്ട് ദിവസമായി, ഒരു പോസ്റ്റ് തന്നെ എല്ലായിടത്തും പ്രചരിക്കുന്നതായി ഞാന്‍ കാണുന്നു. ഒരേ ഫോട്ടോയും ഒരുപോലുള്ള കണ്ടന്റും, ഞാന്‍ ഒരിക്കലും നടത്തിയിട്ടില്ലാത്ത പ്രസ്താവനയുമുണ്ട്. ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഹൈക്കോടതിയില്‍ നടന്നു കൊണ്ടിരിക്കുന്നൊരു കേസിന്റെ തുടര്‍ച്ചയായി ഞാന്‍ നല്‍കിയൊരു പരാതിയെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്ന പിആര്‍ വര്‍ക്കില്‍ ഞാന്‍ നടത്താത്ത പ്രസ്താവനയുപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവര്‍ പറയുന്നത് പോലെ ഇന്‍ഷുറന്‍സ് പോളിസി റദ്ദാക്കാനുള്ള കേസല്ല ഇത്.

എനിക്കോ, എന്റെ മകള്‍ക്കോ ഒരു പ്രത്യേക തുക വേണമെന്നുള്ള വാദം കെട്ടിച്ചമച്ചതാണ്. ഞാന്‍ അത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ല. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന നരേറ്റിവുകള്‍, ഒരുപോലെയുള്‌ള വാക്ക് പ്രയോഗങ്ങളോടു കൂടി, പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നുവെന്നത് പിആര്‍ ക്യാംപയിന്റെ തെളിവാണ്.

ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരോട്, ഉടനെ തന്നെ അത് നിര്‍ത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. മാത്രല്ല, ഞങ്ങള്‍ ഇത് കേരള പൊലീസിനെ അറിയിക്കുകയും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇതിനെല്ലാം പിന്നില്‍ ആരെന്ന് നമുക്കെല്ലാം അറിയാം. തന്റെ പ്രവര്‍ത്തികള്‍ മറച്ചുവെക്കാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും പുകമറ സൃഷ്ടിക്കുന്നതും പൂര്‍ണമായും അണ്‍എത്തിക്കലാണ്.

ഞാന്‍ ഒന്ന് വ്യക്തമാക്കട്ടെ. ഇത് പണത്തിന് വേണ്ടിയുള്ള കേസല്ല. ഇത് വ്യാജരേഖയുണ്ടാക്കിയതിനും എന്റെ പേരില്‍, അമൃത സുരേഷ്, വ്യാജ ഒപ്പിട്ടതിനുമുള്ള കേസാണ്. ഇത് വളരെ ഗുരുതരമായ കുറ്റകൃത്യമാണ്. ഈ വ്യാജരേഖകള്‍ സമര്‍പ്പിച്ചത് കേരള ഹൈക്കോടതിയിലാണെന്നത് കൂടുതല്‍ ആശങ്കാജനകമാണ്.

ഞാന്‍ സാമ്പത്തിക നേട്ടത്തിനായാണ് ശ്രമിക്കുന്നതെന്ന് ആളുകളെ വിശ്വാസിക്കാന്‍ നരേറ്റിവ് മാറ്റുന്നത് നിര്‍ത്തുക. ഇത് രേഖയില്‍ കൃത്രിമത്വം കാണിച്ചതാണ്. സംഭവം വളച്ചൊടിക്കാനുള്ള ഏതൊരു ശ്രമവും കടുത്ത നിയമനടപടിയിലേക്ക് എത്തിക്കും. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള പിആര്‍ ക്യാംപയിന്‍ നാണക്കേടാണ്''.

Advertisment