ജയിലില്‍ കിടക്കുന്നത് പാവങ്ങളല്ലേ, പല സാഹചര്യങ്ങളാല്‍ കുറ്റവാളികളായി പോയി; ജയില്‍ അന്തേവാസികളുടെ ദിവസക്കൂലി വര്‍ധന കുടുംബങ്ങളെ സംരക്ഷിക്കാനെന്ന് ഇ പി ജയരാജന്‍

New Update
ep jayarajan-3

കണ്ണൂര്‍: ജയില്‍ അന്തേവാസികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ചത് അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment

'അവര്‍ പാവങ്ങളല്ലേ. പല സാഹചര്യങ്ങളാല്‍ കുറ്റവാളികളായി പോയി. ആ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നു. അവരുടെ വേതനം വര്‍ധിപ്പിക്കുന്നതിന് എന്തിനാണ് എതിര്‍ക്കുന്നത്. അതിനെ എതിര്‍ക്കുന്നത് തികച്ചും തെറ്റായ നിലപാടാണ്ട'. ഇ പി ജയരാജൻ പറഞ്ഞു.

ആശാവര്‍ക്കര്‍മാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും വേതനം വര്‍ധിപ്പിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തൊഴിലുറപ്പ് മേഖലയില്‍ വേതനം വര്‍ധിപ്പിക്കാത്തത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ നടത്തിയ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും പ്രതിഷേധ ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment