Advertisment

ഞാനൊരു കരാറും ആരേയും ഏല്‍പ്പിച്ചിട്ടില്ല, ഒരു കോപ്പിയും ആര്‍ക്കും നല്‍കിയിട്ടുമില്ല. സാധാരണ പ്രസാധകന്‍മാര്‍ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്‌സ് സ്വീകരിച്ചിട്ടില്ല. ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി ഇപി ജയരാജന്‍

പുസ്തകത്തിന്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കില്‍ വന്നത് ഞാനറിയാതെയാണ്. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജന്‍

New Update
ep jayarajan press meet

കണ്ണൂര്‍:  ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. താനൊരു കരാറും ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. 

Advertisment

സാധാരണ പ്രസാധകന്‍മാര്‍ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്‌സ് സ്വീകരിച്ചിട്ടില്ല. പുസ്തകത്തിന്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കില്‍ വന്നത് ഞാനറിയാതെയാണ്. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു. 

ഇത് ബോധപൂര്‍വ്വമായ നടപടിയാണ്. പിഡിഎഫ്‌ ഫോര്‍മാറ്റിലാണ് വാട്‌സ്ആപ്പിലുള്‍പ്പെടെ അവര്‍ നല്‍കിയത്. സാധാരണ രീതിയില്‍ പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

 

Advertisment