/sathyam/media/media_files/2024/11/14/ErO4AOE2P4XAHdvhq3XO.jpg)
കണ്ണൂര്‍: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ കേന്ദ്ര നിയമം തടസ്സമാകുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍.
മനുഷ്യജീവന് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ വന്യമൃഗങ്ങളെ കൊല്ലാന്‍ പാടില്ലെന്നാണ് കേന്ദ്രനിയമം.
നാട്ടിന്‍പുറത്ത് കാണുന്ന മൂര്‍ഖന്‍ പാമ്പിനെ പോലും തല്ലിക്കൊല്ലാന്‍ അനുവാദമില്ല. ഈ സാഹചര്യത്തില്‍ വന്യമൃഗങ്ങളെ സംസ്ഥാന ഗവണ്‍മെന്റിന് ഉദ്ദേശിക്കുന്നത് പോലെ കൈകാര്യം ചെ​യ്യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​നു​ഷ്യ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന​ത് ഭൂ​ഷ​ണ​മ​ല്ലെ​ന്നും മ​ന്ത്രി രാ​ജി​വ​ച്ച​തു​കൊ​ണ്ട് പ്ര​ശ്​നം തീ​രി​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us