ഈരാറ്റുപേട്ടയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പണി പൂര്‍ത്തിയാകുന്നതുവരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. കാഞ്ഞിരപ്പളളി, തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ക്ക് മഞ്ചാടിത്തുരുത്ത് താല്‍ക്കാലിക ബസ് സ്റ്റാന്‍ഡായി ഉപയോഗിക്കാം. കുരിക്കള്‍ ജങ്ഷന്‍ മുതല്‍ കോസ്വേ പാലം വരെ പൂഞ്ഞാര്‍ റോഡില്‍ നിന്നും വാഹനങ്ങള്‍ക്കു പ്രവേശനം നിരോധിച്ചു.

കുരിക്കള്‍ ജങ്ഷന്‍ മുതല്‍ കോസ്വേ പാലം വരെ പൂഞ്ഞാര്‍ റോഡില്‍ നിന്നും വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. ഈ ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളുടെയും പാര്‍ക്കിങ് നിരോധിച്ചു.

New Update
erattupetttA

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കെട്ടിടം നവീകരണത്തിനായി ഇന്നു പൊളിക്കല്‍ ആരംഭിക്കുന്നതോടെ ബസുകള്‍ക്ക് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. ഈരാറ്റുപേട്ട നഗരസഭയിലുളള മഞ്ചാടിത്തുരുത്ത്, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പണി പൂര്‍ത്തീകരിക്കുന്നതു വരെ താല്‍ക്കാലികമായി ബസ് സ്റ്റാന്‍ഡായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചു.

Advertisment


നഗരസഭ യോഗം ചേര്‍ന്നാണ് പുതിയ ക്രമീകരണങ്ങള്‍ തീരുമാനിച്ചതായി ചെയര്‍പേഴ്സന്‍ സുഹ്റ അബ്ദുല്‍ ഖാദര്‍ അറിയിച്ചു. കാഞ്ഞിരപ്പളളി, തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ക്ക് മാത്രമാണ് മഞ്ചാടിതുരുത്തില്‍ പ്രദേശത്ത് പാര്‍ക്കിങിനും, ആളെകയറ്റിയിറക്കുന്നതിനും അനുവാദം നല്‍കിയിരിക്കുന്നത്. മഞ്ചാടിത്തുരുത്തില്‍ പരമാവധി 10 മിനിറ്റ് മാത്രമേ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് പാടുളളു.


കാഞ്ഞിരപ്പളളി ഭാഗത്തു നിന്നും വരുന്ന ബസുകള്‍ സി.സി.എം ജങ്ഷനില്‍ നിന്നും മുഹദ്ദീന്‍ പളളി കോസ്വേ വഴി മഞ്ചാടിത്തുരുത്തില്‍ ആളെ ഇറക്കി പരമാവധി 10 മിനിറ്റ് പാര്‍ക്ക് ചെയ്ത് ആളെ കയറ്റി മുഹദ്ദീന്‍ പള്ളി കോസ്വേ പാലം വഴി കുരിക്കള്‍ നഗര്‍ ജങ്ഷനില്‍നിന്നും ഇടത്ത് തിരിഞ്ഞ് കാഞ്ഞിരപ്പളളി റോഡില്‍ പ്രവേശിക്കണം. 


തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ സെന്‍ട്രല്‍ ജങ്ഷനില്‍ അരുവിത്തുറ പളളി വഴി സി.സി.എം ജങ്ഷനില്‍ നിന്നും മുഹദീന്‍ പള്ളി കോസ്വേ വഴി മഞ്ചാടി തുരുത്തില്‍ പ്രവേശിച്ച് ആളെ കയറ്റി ഇറക്കി തിരിച്ച് കോസ്വേ, കുരിക്കള്‍ നഗര്‍ ജങ്ഷനില്‍ നിന്നും ഇടത്ത് തിരിഞ്ഞ് സെന്‍ട്രല്‍ ജങ്ഷന്‍ വഴി തൊടുപുഴ ഭാഗത്തോട്ട് പോകേണം.


 കുരിക്കള്‍ ജങ്ഷന്‍ മുതല്‍ കോസ്വേ പാലം വരെ പൂഞ്ഞാര്‍ റോഡില്‍ നിന്നും വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. ഈ ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളുടെയും പാര്‍ക്കിങ് നിരോധിച്ചു.



 പാലാ ഭാഗത്തുനിന്നും തീക്കോയി, പൂഞ്ഞാര്‍ ഭാഗത്തേയ്ക്ക് പോകുന്ന ബസുകള്‍ കുരിക്കള്‍ നഗര്‍ സ്റ്റോപ്പിന് ശേഷം പി.എം.സി. ഹോസ്പിറ്റലിനു മുന്‍വശത്ത് ആളെ കയറ്റി ഇറക്കേണ്ടതാണ്. ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് തീര്‍ന്ന് സൈറ്റ് ക്ലിയര്‍ ചെയ്തതിനു ശേഷം നിലവില്‍ ബസ് ഇറങ്ങുന്ന ഭാഗം (വഴി) താല്‍ക്കാലിക ബസ് സ്റ്റോപ്പായി ഉപയോഗിക്കും.


പുതിയ കോംപ്ലക്സ് പൂര്‍ത്തിയാക്കുന്നത് വരെ യാത്രക്കാരും പൊതുജനങ്ങളും, ബസ് ജീവനക്കാരും സഹകരിക്കണമെന്നു നഗരസഭ  അഭ്യര്‍ഥിച്ചു.