New Update
/sathyam/media/media_files/2025/06/28/ksrtc-ai-2025-06-28-19-22-17.jpg)
എറണാകുളം: മുന്നറിയിപ്പില്ലാതെ കെഎസ്ആർടിസി ഡ്രൈവർ മുങ്ങിയതോടെ കെഎസ്ആർടിസി ബസിന്റെ ട്രിപ്പ് വൈകി.
Advertisment
എറണാകുളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. രാത്രി 11 മണിക്ക് എറണാകുളത്ത് നിന്ന് കുമളിക്ക് പോകേണ്ട ബസിന്റെ ട്രിപ്പാണ് വൈകിയത്.
ഇതോടെ ഗവിക്ക് പോകുന്ന വിനോദ സഞ്ചാരികൾ അടക്കമുള്ളവർ ദുരിതത്തിലായി. ഡിപ്പോ അധികൃതർ പല കാരണങ്ങൾ പറഞ്ഞൊഴിഞ്ഞതോടെ യാത്രക്കാരുടെ പ്രതിഷേധവുമുണ്ടായി.
12.25ഓടെ പകരം ആളെത്തിയാണ് ബസ് പുറപ്പെട്ടത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ ഡ്രൈവർ എത്തിയില്ലെന്നും മുൻകൂട്ടി അറിയിച്ചില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.