കൊച്ചി: വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. എറണാകുളം ചോറ്റാനിക്കരയിലാണ് സംഭവം.
ഞായറാഴ്ചയാണ് 19 കാരിയെ വീടിനുള്ളിൽ അർധനഗ്നയായി കണ്ടെത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് കുട്ടിയിപ്പോഴുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.
കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവിൽ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പെൺകുട്ടി മർദ്ദനത്തിനിരയായതായി പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത സുഹൃത്ത് മുൻപും തല്ലു കേസിലെ പ്രതിയാണ്. ഇയാൾ കയർ കഴുത്തിൽ കുരുക്കിയതാണോ എന്നാണ് ഉയരുന്ന സംശയം. പൊലീസ് അന്വേഷണം തുടങ്ങി.