കിരണ്‍ റിജിജു ചൊവ്വാഴ്ച മുനമ്പത്ത്. 'നന്ദി മോദി' ബിജെപി പരിപാടിയില്‍ പങ്കെടുക്കും

പരിപാടിക്ക് മുൻപ് കിരൺ റിജിജു കൊച്ചിയിൽ മാധ്യമപ്രവർത്തകരെ കാണും. 

New Update
KIRAN RIJIJU55

 എറണാകുളം: കേന്ദ്ര ന്യുനപക്ഷകാര്യവകുപ്പ് മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത് എത്തും. 'നന്ദി മോദി' എന്ന പേരിൽ ബിജെപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ കിരൺ റിജിജു ഉദ്ഘാടനം ചെയ്യും.

Advertisment

വൈകുന്നേരം നാലിന് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവർ പങ്കെടുക്കും. പരിപാടിക്ക് മുൻപ് കിരൺ റിജിജു കൊച്ചിയിൽ മാധ്യമപ്രവർത്തകരെ കാണും.