വട്ടിപ്പലിശക്കാരുടെ ഭീഷണി. വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. പണം പലിശക്ക് നൽകിയ മുൻ പൊലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണം

വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും ഭീഷണി തുടർന്നെന്ന് കുടുംബാംഗങ്ങളും ആരോപിച്ചു.

New Update
images (1280 x 960 px)(161)

എറണാകുളം: എറണാകുളം പറവൂരിൽ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്.

Advertisment

മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. പണം പലിശക്ക് നൽകിയ മുൻ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം.

2022ൽ കോട്ടുവള്ളി സ്വദേശിയായ മുൻ പൊലീസുകാരനിൽ നിന്ന് പല തവണയായി വാങ്ങിയ 10 ലക്ഷം രൂപ വാങ്ങിയെന്നും മുതലും പലിശയും ചേർത്ത് നൽകിയിട്ടും ഭീഷണി തുടർന്നെന്നുമാണ് പ്രധാന ആരോപണം.

വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും ഭീഷണി തുടർന്നെന്ന് കുടുംബാംഗങ്ങളും ആരോപിച്ചു.

മരണത്തിന് കാരണക്കാരായവരുടെ പേരുകളും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പ്രശ്നങ്ങളെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ആശയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

ആരോപണ വിധേയനായ മുൻ പൊലീസുകാരൻ്റെ മൊഴി കൂടി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം.

Advertisment