സമവായത്തിൽ വെള്ളം ചേർത്താൽ സമ്പൂർണ്ണ ജനാഭിമുഖ കുർബാന; അൽമായ മുന്നേറ്റത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സഭാ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണുയർന്നത്; അതിരൂപതയുടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താനും വിശദീകരിക്കാനും അൽമായ മുന്നേറ്റത്തിന്റെ മേഖല സമ്മേളനങ്ങൾ വിളിച്ചു ചേർക്കും

വിരലിലെണ്ണാവുന്ന ഏതാനും സമരക്കാരുമായി സഭാനേതൃത്യം സഹകരിച്ചു പോവുന്ന നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്. അൽമായ മുന്നേറ്റത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സഭാ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണുയർന്നത്. 

New Update
Archdiocese of Ernakulam - Angamaly
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനും സിനഡനുകൂലികളുടെ അജപാലനപരമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനും വേണ്ടിയാണ് ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു സിനഡു കുർബാന ചൊല്ലാമെന്ന ധാരണയിൽ അൽമായ മുന്നേറ്റവും അതിരൂപത സംരക്ഷണ സമിതിയും എത്തിച്ചേർന്നത്. 

Advertisment

320 പള്ളികളിലും സമവായം നടപ്പായതോടെ സമാധാനം പുനസ്ഥാപിക്കപ്പെട്ടു. ദേവാലയങ്ങളുടെ പ്രവർത്തനം സാധാരണ ഗതിയിലായി. എന്നാൽ ഉദയംപേരൂർ സൂനഹദോസ് പള്ളിയും എറണാകുളം കത്തീഡ്രൽ ബസിലിക്കയും തിരുക്കർമ്മങ്ങൾ ഒന്നുമില്ലാതെ അടഞ്ഞുകിടക്കയാണ്. 


നാളിതു വരെയായിട്ടും ഈ പള്ളികൾ തുറക്കാനുള്ള ക്രിയാത്മകമായ നടപടികൾക്ക് സഭാ നേതൃത്വം തയ്യാറായിട്ടില്ല. മെത്രാപ്പൊലീത്തൻ വികാരി മാർ ജോസഫ് പാംബ്ളാനിയുടെയും കൂരിയയുടെയും ഈ വിഷയത്തിലുള്ള നിഷ്ക്രിയത്വം അവസാനിപ്പിക്കണം. 

വിരലിലെണ്ണാവുന്ന ഏതാനും സമരക്കാരുമായി സഭാനേതൃത്യം സഹകരിച്ചു പോവുന്ന നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്. അൽമായ മുന്നേറ്റത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സഭാ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണുയർന്നത്. 

അതിനിടയിലാണ് സിനഡു കുർബാന ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന മട്ടിൽ സിനഡാനന്തര പത്രക്കുറിപ്പ് പുറത്തിറങ്ങിയത്. നിലവിലുള്ള സമവായത്തിനപ്പുറത്തേക്ക് യാതൊരു വിധ നീക്കുപോക്കും എന്തു കാരണവശാലും അനുവദിക്കില്ലെന്നും അൽമായ മുന്നേറ്റം എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കി. 


എറണാകുളം അതിരൂപതയിലെ 99% വിശ്വാസ സമൂഹവും ജനാഭിമുഖ കുർബാന ഒരു ലിറ്റർജിക്കൽ വേരിയന്റ് ആയി ലഭിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിക്കണമെന്ന് നിലപാട് ഉള്ളവരാണെന്ന് അല്മായ മുന്നേറ്റം ഓർമ്മിപ്പിച്ചു. 


സിനഡ് അത്തരം സാഹചര്യങ്ങൾക്ക് മുതിർന്നാൽ സമവായം നിർത്തലാക്കി സമ്പൂർണ്ണ ജനാഭിമുഖ കുർബാനയിലേക്ക് അതിരൂപത മടങ്ങുമെന്നും അൽമായ മുന്നേറ്റം മുന്നറിയിപ്പു നൽകി. 

ഭാരതമാത ലോകോളേജിലെ ഡയറക്ടർ ജോഷി പുതുവക്കെതിരെ മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി കമ്മീഷനെ നിയോഗിച്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ ജോഷി പുതുവയെ തൽസ്ഥാനത്തു നിന്ന് അടിയന്തിരമായി നീക്കം ചെയ്യണം. 

അഴിമതി വീരനും 14 ക്രിമിനൽ കേസിലെ പ്രതിയുമായ ജോഷി പുതുവയെ സംരക്ഷിക്കുന്ന നിലപാടാണ് നിലവിലെ കൂരിയയും ആർച്ച് ബിഷപ്പ് പാംബ്ളാനിയും സ്വീകരിക്കുന്നത്. 


എറണാകുളത്തെ വൈദികർക്കെതിരെ ശത്രുതാ മനോഭാവത്തോടെയും വൈരാഗ്യ ബുദ്ധിയോടെയും പ്രവർത്തനങ്ങൾ നടത്തിയ ജോഷി പുതവയുടെ തോന്നിവാസങ്ങൾ അതിരൂപതയുടെ പ്രമുഖ സ്ഥാപനമായ ഭാരതമാതാ ലോ കോളേജിൽ അനുവദിച്ചു കൂടെന്ന് അല്മായ മുന്നേറ്റം അതിരൂപത സമിതി ഓർമിപ്പിച്ചു.


എറണാകുളം - അങ്കമാലി അതിരൂപതയുടെ സ്ഥാപനങ്ങൾ ഏതാനും പേരുടെ രാജഭരണത്തിൻ കീഴിലാണെന്നും അവയുടെ പ്രവർത്തനവും വരവു ചിലവു കണക്കുകളും സുതാര്യമാക്കാനും പരസ്യപ്പെടുത്താനും അതിരൂപത നേതൃത്വം തയ്യാറാവാണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. 

അതിരൂപതയുടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താനും വിശദീകരിക്കാനും അൽമായ മുന്നേറ്റത്തിന്റെ മേഖല സമ്മേളനങ്ങൾ വിളിച്ചു ചേർക്കാനും തീരുമാനമായി.

Advertisment