കൊച്ചി: എറണാകുളത്ത് യുവതിയോട് മോശമായി പെറിമാറിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ക്യൂന്‍സ് വാക് വേയില്‍ കുടുംബസമേതം എത്തിയ യുവതിയോടാണ് മോശമായി പെരുമാറിയത്. അബ്ദുള്‍ ഹക്കീം (25), അന്‍സാര്‍ (28) എന്നിവരാണ് പിടിയിലായത്.
ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്ന വഴി ഇവര്‍ പൊലീസ് ജീപ്പിന്റെ ചില്ലും അടിച്ചു പൊട്ടിച്ചു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.