Advertisment

എറണാകുളം പെരുമ്പാവൂരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിക്കുന്നവര്‍ പിടിയില്‍. മൂന്ന് അതിഥി തൊഴിലാളികള്‍ പിടിയില്‍

എറണാകുളം പെരുമ്പാവൂരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിക്കുന്നവര്‍ പിടിയില്‍. മൂന്ന് അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. 

New Update
kerala police2

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിക്കുന്നവര്‍ പിടിയില്‍. മൂന്ന് അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. 

Advertisment

വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മ്മിക്കുന്ന മൂന്ന് മൊബൈല്‍ കടകള്‍ കണ്ടെത്തി. സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം. പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. 


കഴിഞ്ഞ ദിവസം മേഘാലയ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ചാടി പോന്ന പ്രതി പെരുമ്പാവൂരില്‍ അറസ്റ്റിലായിരുന്നു. പെരുമ്പാവൂര്‍ കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്നാണ് ആസാം ഡിബ്രിഗഡ് സ്വദേശി രഞ്ജന്‍ ബോര്‍ഗോഹൈന്‍ അറസ്റ്റിലായത്.

 


മേഘാലയയിലെ ഭക്ഷ്യ സംസ്‌കരണ സ്ഥാപനത്തില്‍ നിന്ന് മോഷണം നടത്തിയതിനാണ് മേഘാലയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോന്ന ശേഷമാണ് ഇയാള്‍ പെരുമ്പാവൂരില്‍ തൊഴിലാളിയായി ഒളിവില്‍ കഴിഞ്ഞത്. പ്രതി പിടിയിലായതറിഞ്ഞ് മേഖാലയ പൊലീസ് കൊച്ചിയിലെത്തി മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.


 

Advertisment