നിരന്തര കുറ്റവാളികൾക്കെതിരെ കർശന നടപടികളുമായ് എറണാകുളം റൂറൽ പോലീസ് ; കാപ്പ പ്രകാരം ഇതുവരെ 38 പേരെ ജയിലിലടച്ചു ; മയക്ക് മരുന്ന് കേസുകളടക്കം കുറ്റകൃത്യങ്ങൾ തടയാൻ അതീവ ജാഗ്രതയോടെ പോലീസ്

New Update
police station

ആലുവ :നിരന്തര കുറ്റവാളികൾക്കെതിരെ കർശന നടപടികളുമായ് റൂറൽ ജില്ലാ പോലീസ്. ഇതിൻ്റെ ഭാഗമായി കാപ്പ പ്രകാരം കഴിഞ്ഞ വർഷം ഇതുവരെ 38 പേരെ ജയിലിലടച്ചു.

Advertisment

അങ്കമാലി ആഷിക്ക് മനോഹരൻ വധക്കേസിലെ പ്രതികളായ ബെറ്റിൻ, വടക്കേക്കര കൂട്ട കൊലപാതക കേസ് പ്രതിയായ റിതു ജയൻ, കൊലക്കേസ് പ്രതികളായ അങ്കമാലി വട്ടപ്പറമ്പ് റിജോ, വടക്കേക്കര ആഷിക്ക് ജോൺസൻ, മുനമ്പം പൊളി ശരത്ത്, മനു നവീൻ,  വധശ്രമ കേസ് പ്രതികളായ ഞാറയ്ക്കൽ മുന്ന എന്ന് വിളിക്കുന്ന പ്രജിത്ത്, ആലുവ ഫൈസൽ ബിനാനിപുരം രഞ്ജിത്ത്, മൂവാറ്റുപുഴ അമൽനാഥ്, ഡില്ലിറ്റ്,  അങ്കമാലി പുല്ലാനി വിഷ്ണു, സെബി വർഗ്ഗീസ്, ജോജോ മാർട്ടിൻ, വാഴക്കുളം, കണ്ണൻ എന്ന് വിളിക്കുന്ന സൻസൽ കോതമംഗലം ഷിഹാബ്,  വടക്കേക്കര ബെൻ്റോ ,  മോഷണം കവർച്ച കേസ് പ്രതികളായ, മൂവാറ്റുപുഴ നിപുൻ അപ്പു,  കുന്നത്തുനാട്  സമദ്, മനു മോഹൻ,  വാഴക്കുളം ലിബിൻ ബെന്നി, കോതമംഗലം വിവേക് ബിജു, വടക്കേക്കര സോബിൻ കുമാർ, യദുകൃഷ്ണ, മയക്കുമരുന്ന് കേസ് പ്രതികളായ, വടക്കേക്കര വൈശാഖ് ചന്ദ്രൻ, ആലങ്ങാട് ആഷ്ലിൻ ഷാജി തുടങ്ങിയവരെയാണ് കാപ്പ  ചുമത്തി ഒരുവർഷം/ആറ്  മാസക്കാലത്തേക്ക് ജയിലിലിട്ടത്. 2025 ൽ ശുപാർശ സമർപ്പിച്ച 4 പേർക്കെതിരെ ഉത്തരവ് നടപടികൾ ജില്ല കളക്ടർ സ്വീകരിച്ച് വരികയാണ്. 


കഴിഞ്ഞ വർഷം 30 പേരെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാട് കടത്തിയിരുന്നു. 50 പേരോട് കാപ്പ പ്രകാരം അതാത് സ്റ്റേഷനിൽ ആഴ്ചയിൽ ഒരുദിവസം ഹാജരായി ഡിവൈഎസ്പി / എസ്.എച്ച്.ഒ മുമ്പാകെ ഒപ്പിടാനും ഉത്തരവായിട്ടുള്ളതാണ്.

പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം എഴ് മയക്ക് മരുന്ന് കുറ്റവാളികളെ കരുതൽ തടങ്കലിലടച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സബ്ഡിവിഷനൽ മജിസ്ട്രേറ്റ് കോടതികളിലേക്ക് റിപ്പോർട്ട് നൽകി 1478 കുറ്റവാളികളെ നല്ലനടപ്പിന് വിധേയമാക്കി'. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

Advertisment