ഭർത്താവിനെ കാണാൻ കുഞ്ഞുങ്ങളുമായി ചെന്ന തന്നെ ആദ്യം നെഞ്ചിൽപിടിച്ച് തള്ളി.ഇത് ചോദിച്ചപ്പോൾ മുഖത്തടിച്ചു. എറണാകുളത്ത് സ്റ്റേഷനിൽ വെച്ച് മർദനമേറ്റതിന്‍റെ ക്രൂരത വിവരിച്ച് ഷൈമോൾ

പൊലീസിന്‍റെ അടിയേറ്റതിന് പിന്നാലെ ഗർഭിണിയായിരുന്ന തനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി.

New Update
ahai

  കൊച്ചി:  എറണാകുളത്ത് സ്റ്റേഷനിൽ വെച്ച് മർദനമേറ്റതിന്‍റെ ക്രൂരത വിവരിച്ച് ഷൈമോൾ.  

Advertisment

സ്റ്റേഷനിൽ താൻ അതിക്രമം കാണിച്ചില്ല. ഭർത്താവിനെ കാണാൻ കുഞ്ഞുങ്ങളുമായി ചെന്ന തന്നെ ആദ്യം നെഞ്ചിൽപിടിച്ച് തള്ളി.

ഇത് ചോദിച്ചപ്പോൾ മുഖത്തടിച്ചുവെന്നും ഷൈമോൾ പറയുന്നു.

 മർദനദൃശ്യം പുറത്തുവന്നശേഷം പ്രതാപചന്ദ്രൻ നടത്തിയ ആരോപണങ്ങൾ കളവാണെന്നും ഷൈമോളും ഭർത്താവ് ബെൻ ജോയും പറഞ്ഞു.

പൊലീസിന്‍റെ  അടിയേറ്റതിന് പിന്നാലെ ഗർഭിണിയായിരുന്ന തനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. സ്റ്റേഷനിലുണ്ടായ എല്ലാം സംഭവങ്ങൾക്കും തെളിവുണ്ടെന്നും കോടതിയിൽ ഇത് ഹാജരാക്കുമെന്നും ഷൈമോൾ പറഞ്ഞു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ എസ്എച്ച് ഒയെ സസ്പെൻഡ് ചെയ്തിരുന്നു.

Advertisment