New Update
/sathyam/media/media_files/yr2kcS2gZdqm76hXQbKt.webp)
എറണാകുളം: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എൽഡിഎഫിന് കനത്ത തിരിച്ചടി. ഒരിടത്തും എൽഡിഎഫിന് വിജയിക്കാനായില്ല.
Advertisment
12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്ന് എൻഡിഎ അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്തു.
12 നഗരസഭകളിലെയും വിജയത്തിലൂടെ യുഡിഎഫ് സര്‍വാധിപത്യം തുടരുകയായിരുന്നു.
മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂര്‍, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലും യുഡിഎഫ് വിജയിച്ചു. തൃപ്പൂണിത്തുറയിൽ എൻഡിഎയും വിജയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us