എ​രു​മേ​ലി​യി​ൽ പാർക്കിങ് ഫീസ് കൊള്ളയ്ക്ക് കടിഞ്ഞാണിട്ട് ഹൈ​ക്കോ​ട​തി. പാ​ർ​ക്കിങ്ങ് ഫീ​സ്, ശൗചാലയം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള യൂ​സ​ർ ഫീ ​എ​ന്നി​വ ഏ​കീ​ക​രി​ക്ക​ണ​മെ​ന്നു ദേ​വ​സ്വം ബ​ഞ്ച്. ക​ലക്ട​ർ, ദേ​വ​സ്വം ബോ​ർ​ഡ്, എ​രു​മേ​ലി പഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ എന്നിവർക്കാണ് നിർദേശം നൽകി

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​റ​ക്കിങ്ങ് ഫീ​സ് നി​ര​ക്കും സ്വ​കാ​ര്യ ഗ്രൗ​ണ്ടു​ക​ളി​ലെ നി​ര​ക്കു​ക​ളും വ്യ​ത്യ​സ്ത​മാ​ണ് ശൗചാലയ യൂ​സ​ർ ഫീ ​നി​ര​ക്കി​ലും വി​വി​ധ നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്നു​ണ്ട്.

New Update
highcourt

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​രു​മേ​ലി​യി​ൽ വ്യ​ത്യ​സ്ത നി​ര​ക്കി​ൽ ഫീ​സ് ഈ​ടാ​ക്കു​ന്നെ​ന്ന ഹ​ർ​ജി​യി​ൽ ഫീ​സ് ഏ​കീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെഞ്ച്.

Advertisment

പാ​ർ​ക്കിങ്ങ് ഫീ​സ്, ശൗചാലയം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള യൂ​സ​ർ ഫീ ​എ​ന്നി​വ ഏ​കീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. കോ​ട്ട​യം ജി​ല്ലാ കലക്ട​ർ, ദേ​വ​സ്വം ബോ​ർ​ഡ്, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഫീ​സ് കൃ​ത്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേശം ന​ൽ​കി. എ​രു​മേ​ലി സ്വ​ദേ​ശി മ​നോ​ജ്‌ എ​സ്. നാ​യ​ർ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ഹ​ർ​ജി ന​ൽ​കി​യ​ത്.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​റ​ക്കിങ്ങ് ഫീ​സ് നി​ര​ക്കും സ്വ​കാ​ര്യ ഗ്രൗ​ണ്ടു​ക​ളി​ലെ നി​ര​ക്കു​ക​ളും വ്യ​ത്യ​സ്ത​മാ​ണ് ശൗചാലയ യൂ​സ​ർ ഫീ ​നി​ര​ക്കി​ലും വി​വി​ധ നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്നു​ണ്ട്.

ഇ​ത്ത​വ​ണ സീ​സ​ണി​ൽ ഒ​ട്ടേ​റെ പ​രാ​തി​ക​ളാ​ണ് അ​മി​ത ഫീ​സ് സം​ബ​ന്ധി​ച്ച് ഉ​യ​ർ​ന്ന​ത്. പ​ല​പ്പോ​ഴും ഫീ​സ് നി​ര​ക്കി​ന്‍റെ ബോ​ർ​ഡു​ക​ൾ മ​റ​ച്ചു വ​യ്ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

റ​വ​ന്യു ക​ൺ​ട്രോ​ൾ റൂം ​ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് അ​റി​യി​ച്ച പ​രാ​തി​ക​ളി​ലാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

Advertisment