മാലിന്യ സംസ്കരണം മുതല്‍ റോഡ് അപകടങ്ങൾ വരെ. തീര്‍ഥാടന കാലത്ത് മുഴച്ചു നില്‍ക്കുന്നത് മുന്നൊരുക്കങ്ങളുടെ അഭാവം. പോലീസും മോട്ടോര്‍ വാഹന വകുപ്പും കിണഞ്ഞു ശ്രമിച്ചിട്ടും അപകടങ്ങള്‍ കുറയ്ക്കാനായില്ല. അപകടങ്ങള്‍ ഏറെയും ഉണ്ടാക്കിയത് ഇതര സംസ്ഥാന വാഹനങ്ങള്‍. എരുമേലി മാസ്റ്റർ പ്ലാൻ എന്നു നടപ്പാക്കും

ഭക്തരുടെ തിരക്കില്‍ മണിക്കൂറുകള്‍ നീളുന്ന വാഹന കുരുക്ക് എരുമേലിയില്‍ പതിവാണ്.

New Update
1001562223

എരുമേലി : മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം പരിസമാപ്തിയിലേക്ക് എത്തുകയാണ്.

Advertisment

ഇക്കുറി തീര്‍ഥാടന കാലത്ത് മുഴച്ചു നിന്നത് മുന്നൊരുക്കങ്ങളുടെ വീഴ്ചയാണ്.

മാസങ്ങള്‍ക്കു മുന്‍പേ തന്നെ ആരംഭിക്കേണ്ട മുന്നൊരുക്കങ്ങള്‍ ഇക്കുറി പേരിനു മാത്രമായി ചുരുങ്ങി.

കെ.എസ്.ആര്‍.ടി.സി മോട്ടോര്‍വാഹന വകുപ്പ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചു നിന്നെങ്കിലും മറ്റിടങ്ങളില്‍ പോരായ്മകള്‍ ഏറെയാണ്. 

ഇക്കുറിയും ശബരിപാതയില്‍ അപകടങ്ങള്‍ ഏറെയുണ്ടായെങ്കിലും മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ചു കുറവാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാൽ കണ്ണിമലയിലെ അപകടങ്ങള്‍ കുറയ്ക്കാനായില്ല.

 തീര്‍ത്ഥാടക വാഹനം നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിലേക്ക് ഇടിച്ച് കയറി നിരവധി അപകടങ്ങളാണ് തീര്‍ത്ഥാടനകാലയളവില്‍ ഉണ്ടായത്.

 തീർഥാടന വാഹനങ്ങൾ അലക്ഷ്യമായി ഓടിച്ചുണ്ടായ അപകടത്തിൽ നാട്ടുകാരായ 3 യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായി. അപകടത്തിനിടയാക്കിയതില്‍ ഏറെയും ഇതര സംസ്ഥാന വാഹനങ്ങളാണ്.

 വാഹനം തടഞ്ഞു നിര്‍ത്തി ഉദ്യോഗസ്ഥര്‍ അപകട മുന്നറിയിപ്പു നല്‍കുമെങ്കിലും ഇതര സംസ്ഥനക്കാര്‍ ഇതൊന്നും പാലിക്കാറില്ല. ഇതാണ് പല ജീവനുകളും പൊലിയാന്‍ കാരണം.

ഇത്തവണ എരുമേലി നേരിട്ടിരിക്കുന്ന ഗുരുതരപ്രശ്‌നം മാലിന്യം സംസ്‌കരണമാണ്.

 വിവിധയിടങ്ങളില്‍ കുന്നുകൂടി കിടക്കുകയാണ് ഇവ. മാലിന്യങ്ങള്‍ വേര്‍തിരിച്ചു ഉറവിടത്തില്‍ തന്നെ ശേഖരിക്കുന്ന സംവിധാനം ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചില്ല.

 വഴിയരികിലടക്കം തള്ളിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും കാണാം. വിശുദ്ധിസേനാംഗങ്ങളടക്കം അക്ഷീണം പ്രയത്‌നിക്കുന്നുണ്ടെങ്കിലും മാലിന്യംനീക്കം ചെയ്യല്‍ വലിയ വെല്ലുവിളിയാണ്.

ഭക്തരുടെ തിരക്കില്‍ മണിക്കൂറുകള്‍ നീളുന്ന വാഹന കുരുക്ക് എരുമേലിയില്‍ പതിവാണ്.

ഇത് നാട്ടുകാരുടെ ജീവിതത്തെയും ബാധിച്ചു. കൃത്യസമയത്ത് ജോലി സ്ഥലത്തും സ്‌കൂളിലുമെന്നും എത്താന്‍ ഈ തീര്‍ഥാടന കാലത്ത് പലപ്പോഴും സാധിച്ചിരുന്നില്ല.

എരുമേലി മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കിയാല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെങ്കിലും ഇന്നേ വരെ അധികാരികള്‍ ഒരു ചെറു വിരല്‍പോലും അനക്കിയിട്ടില്ല.

Advertisment