/sathyam/media/media_files/2026/02/01/gphoto_chijgd_bmqxibjsru5wkpizlzvk_2-2026-02-01-11-51-57.webp)
എരുമേലി : അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ മതസൗഹാര്‍ദം വളര്‍ത്താന്‍ പത്തുകോടി വകയിരുത്തിയ സര്‍ക്കാരിനെ പരിഹസിച്ചു എരുമേലിയിലെ ജനം.
ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ എത്തുന്ന എരുമേലിയോട് സര്‍ക്കാരിന് അവണഗയാണ്. ഫയര്‍ സ്റ്റേഷനില്ല, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയുമില്ല.
ഇത്തവണ പത്ത് കോടി രൂപ എരുമേലിയ്ക്ക് പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. അത് മത സൗഹാര്‍ദം വളര്‍ത്താനും.
24 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കുകയും കിടത്തി ചികിത്സ ഉള്ളതുമായ സര്‍ക്കാര്‍ ആശുപത്രി ആണ് എരുമേലി പോലെ തീര്‍ത്ഥാടന തിരക്കുള്ള നാട്ടില്‍ വേണ്ടതെന്നിരിക്കെ ഇക്കാര്യം അവഗണിക്കപ്പെടുകയാണ്.
താലൂക്ക് ആശുപത്രിയായി ഉയര്‍ത്തേണ്ട സമയം കഴിഞ്ഞ സാമൂഹിക ആരോഗ്യ കേന്ദ്രം കൂടിയാണ് എരുമേലിയിലേത്.
വന്‍ തോതില്‍ ശബരിമല സീസണില്‍ എരുമേലിയിലെ തോട്ടില്‍ മലിനീകരണം രൂക്ഷമാണെന്നിരിക്കെ തോട്ടില്‍ മിനി ട്രീറ്റ്മെന്റ് പ്ലാന്റ് പോലും സ്ഥാപിക്കാന്‍ കഴിയാതെ എന്ത് വികസനം ആണ് നടത്തുന്നതെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
2023 ല്‍ സംസ്ഥാന ബജറ്റില്‍ 15 കോടി അനുവദിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച എരുമേലി മാസ്റ്റര്‍ പ്ലാനിന് രണ്ട് വര്‍ഷത്തിന് ശേഷം ആണ് രൂപരേഖ ആയത്.
ഇതാകട്ടെ ഇനിയും നടപ്പിലാക്കാന്‍ തുടങ്ങിയിട്ടില്ല. രൂപരേഖയില്‍ വിഭാവനം ചെയ്ത എരുമേലി ടൗണില്‍ മേല്‍പ്പാലം നിര്‍മിക്കാനുള്ള പദ്ധതി ഒഴിവാക്കപ്പെടുകയും ചെയ്തു.
ടൗണില്‍ മുസ്ലിം പള്ളിയിലേക്കും ക്ഷേത്രത്തിലേക്കും അയ്യപ്പഭക്തര്‍ ശബരിമല സീസണില്‍ ദിവസവും ഓരോ മിനിറ്റിലും റോഡ് മുറിച്ചു കടക്കുമ്പോള്‍ മുഴുവന്‍ വാഹനങ്ങളും തടഞ്ഞിട്ട് വേണം ഇതിന് സൗകര്യം ഒരുക്കാന്‍.
ഇത് കൊണ്ട് മാത്രം ആണ് എപ്പോഴും ടൗണ്‍ റോഡ് കുരുക്കിലാകുന്നത്. ഇത് ഒഴിവാക്കാന്‍ നിഷ്പ്രയാസം സാധിക്കുന്നതാണ് മേല്‍പ്പാലം. പക്ഷെ ഓരോ ബജറ്റും കടന്നുപോകുമ്പോഴും ഏറ്റവും ആവശ്യമായ മേല്‍പ്പാലം പദ്ധതിയ്ക്കു ഫയലില്‍ നിന്ന് മോചനമുണ്ടാകുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us