എരുമേലി കണമലയില്‍ അയ്യപ്പഭക്തരുടെ ബസ് മറിഞ്ഞു. ഒരാളുടെ ജീവന്‍ നഷ്ടമായി, നിരവധി പേര്‍ക്കു ഗുരുതര പരുക്ക്. അപകടത്തില്‍പ്പെട്ടത് കര്‍ണാടകയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച ബസ്

എരുമേലി കാണാമല അട്ടിവളവില്‍ നിയന്ത്രണം നഷ്ടമായ ബസ് റോഡ് അരികില്‍ നിന്നും താഴേക്ക് തല കീഴായി പതിക്കുകയായിരുന്നു

New Update
Erumeli accident11

എരുമേലി : എരുമേലി കണമല അട്ടിവളവില്‍ അയ്യപ്പഭക്തരുടെ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ അയ്യപ്പഭക്തന് ദാരുണാന്ത്യം.

Advertisment

കര്‍ണാടക സ്വദേശിയായ മാരുതി ഹരിഹരന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്കു വരികയായിരുന്നു 35 അംഗസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 

എരുമേലി കാണാമല അട്ടിവളവില്‍ നിയന്ത്രണം നഷ്ടമായ ബസ് റോഡ് അരികില്‍ നിന്നും താഴേക്ക് തല കീഴായി പതിക്കുകയായിരുന്നു.

റോഡരികിലെ മരത്തില്‍ തങ്ങിനിന്നതിനാല്‍ കൊക്കയിലേക്ക് വാഹനം പതിക്കാതെ വന്‍ അപകടം ഒഴിവായി. 

അപകടത്തെ തുടര്‍ന്നു ബസ് പൂര്‍ണമായും തകര്‍ന്നു. ഓടികൂടിയ നാട്ടുകാരും പോലീസും സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാരുതി ഹരിഹരന്‍ മരിച്ചിരുന്നു. അപകട വിവരം അറിഞ് എരുമേലി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. 

ബസുയര്‍ത്താനുള്ള ശ്രമം നടന്നു വരികയാണ്. ആശുപത്രികളിലുള്ള തീർഥാടകരിൽ ചിലരുടെ പരുക്ക് ഗുരുതരമാണെന്നാണു ലഭിക്കുന്ന വിവരം.