New Update
/sathyam/media/media_files/2025/03/13/DFWk1Bi6htGFVS4BAPK1.jpg)
എരുമേലി : കോള ജിൽ നിന്നും മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ കാട്ടുപന്നി കുത്തിവീഴ്ത്തി. ഇടകടത്തി കരോട്ട് പുതിയത്ത് സെബിൻ സജിക്കാണ് കാട്ടു പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്.
Advertisment
വെള്ളിയാഴ്ച വൈകിട്ടു ഏഴു മണിയോടെ ഇടകടത്തി മന്ദിരം പടിയിലാണ് സംഭവം. ബൈക്കിൽ വരികയായിരുന്ന സെബിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ബൈക്ക് കുത്തി മറിക്കുകയായിരുന്നു.
കൈക്ക് പരുക്കേറ്റ സെബിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് പൂർണമായി തകർന്നു.കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർത്ഥിയാണ് സെബിൻ. ഏറ്റവും ചെറിയ വാഷിംഗ് മെഷിൻ നിർമിച്ചു റെക്കോർഡ് നേടിയ ആളാണ് സെബിൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us