തൃശൂര്‍: ഇന്ത്യയുടെ വികസനത്തില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പടെയുള്ള സഹകരണ മേഖല രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സഹകരണ സംഘങ്ങളുടെ ജനാധിപത്യ സ്വഭാവവും സാമൂഹിക സമത്വത്തെക്കുറിച്ചുള്ള പ്രതിബദ്ധതയും സുസ്ഥിര വികസന ലക്ഷ്യ പ്രാപ്തിക്ക് പര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസാഫ് കോ ഓപ്പറേറ്റീവ് ചെയര്‍പേഴ്‌സണ്‍ സലീന ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഇസാഫ് കോ ഓപ്പറേറ്റീവ് സിഇഒ ക്രിസ്തുദാസ് കാരയില്‍ വിക്ടര്‍, നാഷണല്‍ കോ ഓപ്പറേറ്റീവ് ഡെവലെപ്‌മെന്റ് കോ ഓപ്പറേഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ പ്രദീപ് കുമാര്‍, കാര്‍ഷിക സര്‍വകലാശാല കോളേജ് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡീന്‍ ഡോ. ഉഷ ദേവി, ഇസാഫ് കോ ഓപ്പറേറ്റീവ് വൈസ് ചെയര്‍മാന്‍ ഡോ. ജേക്കബ് സാമുവേല്‍, വൈസ് ചെയര്‍മാന്‍ ഡേവീസ് ഗ്രീന്‍മാള്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജയരാജ് വി കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും ഇസാഫ് കോ ഓപ്പറേറ്റീവ് പ്രവര്‍ത്തകര്‍ക്കുമായി സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ വിജയികളായവര്‍ക്ക് ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മെറീന പോള്‍ സമ്മാനങ്ങള്‍ നല്‍കി.