എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറില്‍ ബെെക്ക് ഇടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമം, എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. യുവാക്കള്‍ കുടുങ്ങിയത് ഓണത്തിനോട് അനുബന്ധിച്ചുള്ള സ്‌പെഷല്‍ ഡ്രൈവില്‍

New Update
Naduvileppara

കോട്ടയം : നഗരത്തില്‍ എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ എക്‌സൈസ് പിടിയില്‍. എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കറില്‍ ബൈക്ക്  ഇടിപ്പിച്ചു രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം സാഹസികമായി പിടികൂടി. ഡോണ്‍ മാത്യു, ജെസ്റ്റിന്‍ സാജന്‍ എന്നിവരെ അഞ്ച് ഗ്രാം എം.ഡി.എം.എ യുമായി കോട്ടയം എക്‌സൈസിന്റെ സ്‌പെഷല്‍ സ്‌ക്വാഡ് സംഘം പിടികൂടിയത്.

Advertisment

ഓണത്തിനോട് അനുബന്ധിച്ചുള്ള സ്‌പെഷല്‍ ഡ്രൈവ് കാലയളവില്‍ ആണ് എക്‌സൈസ് സംഘം അതിവിദഗ്ധമായി പ്രതികളെ അറസ്റ്റു ചെയ്തത്. നാളുകള്‍ക്കു മുമ്പു തന്നെ ഇവര്‍ക്കു രാസലഹരി കച്ചവടം ഉള്ളതായി വിവരം ലഭിച്ചിരുന്നു.  

കോട്ടയം എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജു ജോസഫ്, അരുണ്‍ ലാല്‍, എം.ജി പ്രദീപ്, അഫ്‌സല്‍, ദീപക് സോമന്‍, ശ്യാം ശശിധരന്‍, കെ.ജി ജോസഫ് , അമല്‍ഷാ മാഹിന്‍ കുട്ടി എന്നിവരുള്‍പ്പെട്ട സ്‌പെഷല്‍ ടീം ഒരു മാസത്തോളമായി നടത്തിയ രഹസ്യ നിരീക്ഷണങ്ങള്‍ക്കൊടുവിലാണു പ്രതികള്‍ വലയിലായത്.

എക്‌സൈസ് സംഘത്തെ കണ്ടു പ്രതികള്‍ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസ്, എക്‌സൈസ് ഇന്‍സ്‌പെക്ടറായ പി.ജി രാജേഷ് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റു ചെയ്തത്.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ ഉടന്‍ തന്നെ എക്‌സൈസിന്റെ പിടിയില്‍ ആകും എന്നാണു ലഭിക്കുന്ന വിവരം.

Advertisment