ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ പരിശോധന. പഴകി ഭക്ഷ്യയോഗ്യമല്ലാത്ത നിലയില്‍ കണ്ടെത്തിയ 400 കിലോഗ്രാം  മീന്‍ പിടിച്ചെടുത്തു

ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി  ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ പരിശോധന നടത്തി.

New Update
rottren fish seased

കോട്ടയം : ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി  ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ പരിശോധന നടത്തി. 12 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പഴകി ഭക്ഷ്യയോഗ്യമല്ലാത്ത നിലയില്‍ കണ്ടെത്തിയ 400 കിലോഗ്രാം മീന്‍  കോട്ടയം ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ എ.എ അനസിന്റെ നിര്‍ദ്ദേശ പ്രകാരം നശിപ്പിച്ചു.

Advertisment

ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ജി. എസ് സന്തോഷ് കുമാര്‍, ഡോ അക്ഷയ വിജയന്‍, ഡോ ജെ.ബി. ദിവ്യ എന്നിവര്‍ നേതൃത്വം നല്‍കി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ സി. ടി സുനന്ദ കുമാരി, കെ.അനിത, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെഎസ് ജയന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്.ആര്‍ രാജീവ്, ബിജു എസ് നായര്‍ എന്നിവര്‍  പരിശോധനയില്‍ പങ്കെടുത്തു.

Advertisment