ഏറ്റുമാനൂര്‍ പട്ടിത്താനത്ത് എംസി റോഡില്‍ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി പരുക്കേല്‍പ്പിച്ചു. ആന ഇടഞ്ഞു നില്‍ക്കുന്നത് അറിയാതെയെത്തിയ കാല്‍നടന യാത്രിക രക്ഷപെട്ടതു തലനാരിഴയ്ക്ക്

New Update
elephant attack

കോട്ടയം: ഏറ്റുമാനൂര്‍ പട്ടിത്താനത്ത് എം.സി. റോഡില്‍ ആനയിടഞ്ഞു. പട്ടിത്താനത്ത് അച്ഛന്‍ വളില്‍ വെച്ചാണ് സംഭവം. ആന പാപ്പാനെ ചവിട്ടി പരുക്കേല്‍പ്പിച്ചു. ഇയാളെ ആമ്പുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി.

Advertisment

elephant attack-2

ഇടഞ്ഞ ആന എം.സി. റോഡില്‍ നില ഉറപ്പച്ചതോടെ ഗതാഗതം തടസപ്പെട്ടു. പോലീസ് ഇരുഭാഗത്തു നിന്നും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. ഇതിനിടെ ആന ഇടഞ്ഞു നില്‍ക്കുന്നത് അറിയാതെയെത്തിയ കാല്‍നടന യാത്രിക രക്ഷപെട്ടതു തലനാരിഴയ്ക്കാണ്.

നാട്ടുകാര്‍ ബഹളം വെച്ചതോടെ കാല്‍നട യാത്രിക ഓടി മാറുകയായിരുന്നു. സ്ഥലത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ എത്തിക്കൊണ്ടിരിക്കുകയാണ്.

Advertisment