/sathyam/media/media_files/8lk1S4z6pvkO1irQbB7d.jpg)
കോട്ടയം: പൂവത്തുംമൂട്ടിൽ അധ്യാപികയായ ഭാര്യയെ ഭർത്താവ് സ്കൂളിൽ എത്തി കഴുത്തറുത്ത സംഭവം. പ്രതി എത്തിയത് കൊല്ലണമെന്നുറച്ച്. ഏറ്റുമാനൂര്‍ പൂവത്തുംമൂട് സ്‌കൂളില്‍ വെച്ചായിരുന്നു ആക്രമണം. സ്‌കൂളിലെ അധ്യാപികയായ ഡോണിയയെയാണ് ഭര്‍ത്താവ് കൊച്ചുമോന്‍ ആക്രമിച്ചത്.
കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. രാവിലെ 9.30നു കൊച്ചുമോന്‍ സ്‌കൂളിലെത്തി ഡോണിയയെ അന്വേഷിച്ചിരുന്നു. ഈ സമയത്ത് ഡോണിയ എത്തിയിരുന്നില്ല. ഇക്കാര്യം പ്രധാനാധ്യാപിക കൊച്ചുമോനോട് പറഞ്ഞപ്പോള്‍ തിരിച്ചു പോയി 10.30 ഓടെ വീണ്ടും എത്തുകയായിരുന്നു.
ഡോണിയ ക്ലാസില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന സമയത്താണ് കൊച്ചുമോന്‍ എത്തിയത്. പ്രധാനാധ്യാപികയുടെ മുറിയിലെത്തിയ കൊച്ചുമോന്‍ ഡോണിയയെ കാണണമെന്ന് ആവശ്യപ്പെട്ടു. പുസ്തകം നല്‍കാനാണ് എത്തിയതെന്നായിരുന്നു കൊച്ചുമോന്‍ പറഞ്ഞത്.
പ്രധാനാധ്യാപികയുടെ മുറിയില്‍വെച്ച് ഡോണിയയുടെ കഴുത്തില്‍ വെട്ടുക യായിരുന്നു. ഡോണിയയുടെ കരച്ചില്‍ കേട്ടാണ് മറ്റ് അധ്യാപകര്‍ എത്തിയത്. ആക്രമിച്ച ശേഷം കൊച്ചുമോന്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങിപ്പോയെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
കൊച്ചുമോന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അധ്യാപിക ചികിത്സയിലാണ്.
ഇരുവരും തമ്മിലുള്ള വഴക്ക് അതിരൂക്ഷമായതോടെ ഡോണിയ നൽകിയ പരാതിയിൽ മണർകാട് പോലീസ് കൊച്ചുമോന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
പിന്നീടും ഓരോ കാരണങ്ങൾ പറഞ്ഞു കൊച്ചുമോൻ മർദനം തുടർന്നതോടെ ഡോണിയ നിലവിൽ ഏറ്റുമാനൂരിലെ വർക്കിങ് വിമൺസ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us