/sathyam/media/media_files/2025/10/23/alcohol-2025-10-23-18-27-01.jpg)
കോട്ടയം: മദ്യപാനികൾക്കും ആശ്വാസമാകുന്ന വാർത്തയാണ് ഇന്ത്യ യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ.
കരാർ പ്രകാരം യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യത്തിനു വില കുറയും.
വൈനിന്റെ നികുതി 20-30 ശതമാനമായും, സ്പിരിറ്റിന്റേത് 40 ശതമാനമായും, ബിയറിന്റേത് 50 ശതമാനമായും കുറയ്ക്കും.
ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് അമേരിക്കൻ വിസ്കികളോടാണ് അൽപ്പം പ്രിയം കൂടുതൽ.
ജാക്ക് ഡാനിയൽ പോലയുള്ള അമേരിക്കൻ ബർബൺ വിസ്ക്കികളുടെ വലിയ മാർക്കറ്റാണ് ഇന്ത്യ.
അടുത്തിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് ഇന്ത്യയെക്കൊണ്ട് അമേരിക്കൻ വിസ്ക്കികളുടെ നികുതി കുറച്ചിരുന്നു.
ഇത് യൂറോപ്യൻ മദ്യ വിപണിക്കു വൻ തിരിച്ചടിയായി. ഇവിടെയാണ് പുതിയ വ്യാപാരക്കരാർ നിർണായകമാകുന്നത്. പുതിയ കരാർ പ്രകാരം സ്കോട്ടിഷ് വിസ്ക്കിക്കു വില കുറയും.
ഇതോടൊപ്പം ജർമ്മൻ, ബെൽജിയൽ ബിയറുകൾക്കും ഇന്ത്യയിൽ വലിയൊരു വിപണി ലഭിക്കും.
വീര്യം കൂടിയ ബിയറുകൾ ആസ്വദിക്കുന്നവരാണ് ഇന്ത്യക്കാർ എന്നതും ഇത്തരം മദ്യക്കമ്പനികൾക്ക് നേട്ടമാണ്.
യൂറോപ്പിൽ നിന്നുള്ള ബിയറിന്റെ വിലയിൽ 50 ശതമാനം കുറവുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us